ഒഴിവ്

മേലാറ്റൂർ: പഞ്ചായത്തിലെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള അക്രഡിറ്റഡ് ഓവർസിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ള ഉദ്യോഗാർഥികൾ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പഞ്ചായത്ത് ഓഫിസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 04933 278265 -------------- 'സർക്കാർ ജീവനക്കാരായി അംഗീകരിക്കണം' മേലാറ്റൂർ: സ്കൂൾ പാചക തൊഴിലാളികളെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നും ഉത്സവബത്ത 5,000 രൂപയാക്കണമെന്നും സ്കൂൾ പാചക തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) മേലാറ്റൂർ ഉപജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കല്ല്യാണി ഉദ്ഘാടനം ചെയ്തു. ഇ. ഉദയലക്ഷ്മി അധ്യക്ഷത വഹിച്ചു. സി.ടി. കുഞ്ഞാപ്പു, വാരിയത്ത് മോഹനൻ, ബീനാകുമാരി എന്നിവർ സംസാരിച്ചു. പി.ടി. സവിത സ്വാഗതവും ടി. രശ്മി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഇ. ഉദയകുമാരി ( പ്രസി.), എം. ശാന്ത (വൈസ് പ്രസി), പി.ടി. സവിത (സെക്ര.), കെ. ശകുന്തള (ജോ. സെക്ര.), ടി. രശ്മി (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.