പാവണ്ണ^പൊട്ടി തൂക്കുപാലം അപകടഭീഷണിയിൽ

പാവണ്ണ-പൊട്ടി തൂക്കുപാലം അപകടഭീഷണിയിൽ അരീക്കോട്: പാവണ്ണ-പൊട്ടി തൂക്കുപാലം അപകടഭീഷണിയിൽ. ചാലിയാർ പുഴക്ക് കുറുകെ എടവണ്ണ ഗ്രാമപഞ്ചായത്തിലെ പന്നിപ്പാറ പൊട്ടിയിൽനിന്ന് ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ പാവണ്ണയിലേക്കുള്ള പാലത്തി​െൻറ കോൺക്രീറ്റ് സ്ലാബുകൾ ദ്രവിച്ചതാണ് പാലത്തെ ആശ്രയിക്കുന്നവരെ ഭീതിയിലാഴ്ത്തുന്നത്. 2000 നവംബർ 25നാണ് പാലത്തി​െൻറ നിർമാണപ്രവൃത്തികൾ ആരംഭിച്ചത്. അഞ്ച് വർഷത്തിന് ശേഷം ഇ. അഹമ്മദ് കേന്ദ്രമന്ത്രിയായ സമയത്ത് പ്രാദേശിക വികസന പദ്ധതിയുടെ ഭാഗമായി 2005 ഡിസംബർ 25നായിരുന്നു പാലത്തി​െൻറ ഉദ്ഘാടനം നിർവഹിച്ചത്. 2014ൽ തൃക്കരിപ്പൂരിൽ തൂക്കുപാലം നിലവിൽ വരുന്നത് വരെ സംസ്ഥാനത്തെ ഏറ്റവും വലിയ തൂക്കുപാലമെന്ന ഖ്യാതി ഈ പാലത്തിനായിരുന്നു. 352 കോൺക്രീറ്റ് സ്ലാബുള്ള പാലത്തി​െൻറ 50ലധികം സ്ലാബുകളും ദ്രവിച്ച് പൊട്ടിവീഴാറായ അവസ്ഥയിലാണ്. ഭാഗികമായി തകർന്ന പല കോൺക്രീറ്റ് പാളികളും അപകടക്കെണിയായി നിൽക്കുകയാണ്. 11 വർഷം മുമ്പ് സഞ്ചാരയോഗ്യമായ പാലത്തിന് ഒരുതവണ മാത്രമാണ് അറ്റകുറ്റപ്പണി നടത്തിയത്. 2014ൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയും അരീക്കോട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് അറ്റകുറ്റപ്പണി നടത്തിയത്. അന്ന് നശിച്ച സ്ലാബുകൾ മാറ്റി ഇരുമ്പ് ഫ്രയിമുള്ള സ്ലാബുകൾ സ്ഥാപിച്ചെങ്കിലും പിന്നീട് ഒന്നും ചെയ്തില്ല. പാലത്തി​െൻറ കമ്പികൾ തുരുമ്പ് പിടിച്ച് നശിക്കാതിരിക്കാൻ പെയിൻറിങ് നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. കയറിന് ആവശ്യമായ ഗ്രീസ് നൽകി പ്രവർത്തനക്ഷമത വർധിപ്പിക്കലും അത്യാവശ്യമായിട്ടുണ്ട്. ദിനേനെ നിരവധിയാളുകൾ ആശ്രയിക്കുന്ന പാലത്തി​െൻറ കാര്യക്ഷമത ഇടക്കിടെ പരിശോധിച്ച് വ്യക്തത വരുത്തിയില്ലെങ്കിൽ വലിയ അപകടത്തിനാവും പാലം വഴിയൊരുക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.