മലയോര ഹൈവേ: പോത്തുകല്ലില്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തല്‍ തുടങ്ങി

എടക്കര: മലപ്പുറം, -വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന മലയോര ഹൈവേയുടെ സ്ഥലം അളന്ന് തിട്ടപ്പെടുത്തല്‍ പരിപാടിക്ക് പോത്തുകല്‍ പഞ്ചായത്തില്‍ തുടക്കമായി. പി.വി. അന്‍വര്‍ എം.എല്‍.എ ചാത്തംമുണ്ടയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പോത്തുകല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. കരുണാകരന്‍ പിള്ള, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആലീസ് അമ്പാട്ട്, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് കപ്രാട്ട്, സി.എച്ച്. സുലൈമാന്‍ ഹാജി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ചാത്തംമുണ്ട മുതല്‍ മുണ്ടേരി ഫാം ഗേറ്റുവരെ 12 കിലോമീറ്റര്‍ പാതയാണ് പോത്തുകൽ പഞ്ചായത്തിലൂടെ കടന്നുപോകുന്നത്. റോഡി​െൻറ നിലവിലെ എട്ട് മീറ്റര്‍ വീതി പന്ത്രണ്ടാക്കി അളന്ന് തിട്ടപ്പെടുത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. നാല് ദിവസത്തിനുള്ളില്‍ അതിര് നിര്‍ണയ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. സർവേയില്‍ ഉള്‍പ്പെടുന്ന കെട്ടിടങ്ങള്‍, മതിലുകള്‍ എന്നിവക്ക് നഷ്ടപരിഹാരം ലഭിക്കും. അടുത്തമാസം അവസാനത്തോടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.