മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ മികച്ച പൊതുമേഖല കൃഷിസ്ഥാപനം

എടക്കര: കൃഷിവകുപ്പി​െൻറ 2016-'-17 വര്‍ഷത്തെ ജില്ലയിലെ മികച്ച പൊതുമേഖല കൃഷിസ്ഥാപനമായി മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ നടന്ന ജില്ലതല പരിപാടിയില്‍ സ്‌കൂള്‍ അധികൃതര്‍ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാറില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. 15,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. സ്‌കൂളിലെ നാഷനല്‍ സര്‍വിസ് സ്‌കീം യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ പഞ്ചായത്തില്‍ 14 ഏക്കര്‍ സ്ഥലത്ത് വിവിധ വിളകള്‍ കൃഷിചെയ്യുന്നുണ്ട്. എട്ട് ഏക്കറില്‍ ജൈവ പച്ചക്കറി, നാല് ഏക്കറില്‍ നെല്‍കൃഷി, രണ്ട് ഏക്കര്‍ സ്ഥലത്ത് കപ്പ, ചേമ്പ്, മഞ്ഞള്‍ എന്നിവയാണ് കൃഷിചെയ്യുന്നത്. മികച്ച രീതിയില്‍ കൃഷിനടത്തിയ ജില്ലയിലെ പൊതുമേഖല സ്ഥാപനമായാണ് സ്‌കൂളിനെ തെരഞ്ഞെടുത്തത്. എന്‍.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റര്‍ മുഹമ്മദ് റസാഖ്, പി.ടി.എ പ്രസിഡൻറ് ബഷീര്‍ കോട്ടയില്‍, അധ്യാപകനായ ഗഫൂല്‍ കല്ലറ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.