സെൻറ് പോൾസ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ ഇന്ന് തുറക്കും

തേത്തിപ്പലം: രണ്ട് അധ്യാപകരെ പിരിച്ചുവിട്ടതിനെ തുടർന്നുണ്ടായ സമരത്തെത്തുടർന്ന് അടച്ചുപൂട്ടിയ തേഞ്ഞിപ്പലം സ​െൻറ് പോൾസ് സ്കൂൾ തിങ്കളാഴ്ച തുറക്കും. പ്രശ്നം സംഘർഷാവസ്ഥയിലേക്ക് നീങ്ങുമെന്നത് കണക്കിലെടുത്തായിരുന്നു സ്കൂൾ കഴിഞ്ഞ വ്യാഴാഴ്ച അടച്ചുപൂട്ടിയത്. ഇതോടെ രക്ഷിതാക്കൾ ആശങ്കയിലായിരുന്നു. പിരിച്ചുവിട്ട അധ്യാപകരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സ്കൂളിൽ അധ്യാപകരുടെ നേതൃത്വത്തിൽ സമരം നടന്നുവരികയാണ്. വിദ്യാർഥികളുടെ പഠനം അവതാളത്തിലാക്കരുതെന്ന രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ചാണ് സ്കൂൾ തുറന്നുപ്രവർത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.