സംസ്ഥാന പാതയരികിലെ തണൽമരങ്ങൾ അകാരണമായി മുറിച്ചു മാറ്റുന്നു

തുവ്വൂർ: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയരികിലെ തണൽമരങ്ങൾ അകാരണമായി മുറിച്ചു മാറ്റുന്നതിൽ വ്യാപക പ്രതിഷേധം. കിഴക്കേപാണ്ടിക്കാട്, തുവ്വൂർ, പായിപ്പുല്ല്, മാമ്പുഴ എന്നിവടങ്ങളിൽ മരം വെട്ടിമാറ്റി റോഡരികിൽ ഇട്ടിരിക്കുകയാണ്. പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും ലേലം വിളിക്കാർക്കും ഇഷ്ടമുള്ള മരങ്ങളാണ് വെട്ടിമാറ്റാൻ ലേലം വിളി നടത്തുന്നത്. ക്യുബിക് മീറ്ററിന് വിപണി മൂല്യത്തി​െൻറ പകുതി പോലും കാണാതെയാണ് ലേലം വിളി നടക്കുന്നതെന്നും പരാതിയുണ്ട്. യാത്രക്കാർക്കോ മറ്റോ ഒരപകട ഭീഷണിയുമില്ലാത്ത തണൽ വൃക്ഷങ്ങൾക്ക് മേലാണ് കോടാലി വീഴുന്നത്. വില പിടിപ്പുള്ള മരങ്ങൾ അപകട ഭീഷണി പറഞ്ഞ് മുറിച്ച് മാറ്റുന്നുണ്ടെങ്കിലും അപകട ഭീഷണിയുള്ള വില കുറഞ്ഞ മരങ്ങൾ നിലനിർത്തുകയും ചെയ്യുന്നുണ്ട്. ഇരൂൾ, മഹാഗണി, താണി, പ്ലാവ്, വെണ്ടേക്ക്, മാവ് തുടങ്ങിയ മരങ്ങൾ ഭൂരിഭാഗവും വെട്ടിമാറ്റിയിട്ടുണ്ട്. അതേ സമയം ഗതാഗതത്തിന് തന്നെ ഭീഷണിയായ ആൽ, കാഞ്ഞിരം, പൊടുവണ്ണി തുടങ്ങിയവ അധികൃതർ കാണാത്ത മട്ടാണ്. മറ്റു പാതകളിൽനിന്ന് ഭിന്നമായി നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാന പാതയിൽ വൻതോതിൽ തണൽമരങ്ങളുണ്ടായിരുന്നു. ഇവയിലേറെയും ഇതിനകം വെട്ടിമാറ്റിയിട്ടുണ്ട്. അപകട ഭീഷണിയില്ലാത്ത മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.