ജമാഅത്തെ ഇസ്​ലാമി മേഖല പ്രവർത്തക കൺവെൻഷനുകൾക്ക് ഇന്ന് തുടക്കം

പാലക്കാട്: ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി അഞ്ച് ഘട്ടങ്ങളിലായി സംഘടിപ്പിക്കുന്ന മേഖല പ്രവർത്തക കൺവെൻഷനുകൾക്ക് ഞായറാഴ്ച തുടക്കം. ആദ്യഘട്ട കൺെവൻഷനിൽ തൃത്താല, പട്ടാമ്പി, ചെർപ്പുളശേരി ഏരിയകളിലെ പ്രവർത്തകർ പട്ടാമ്പിയിലെ ചോലക്കൽ ഓഡിറ്റോറിയത്തിൽ രാവിലെ 9.30നും രണ്ടാംഘട്ട കൺെവൻഷനിൽ അലനല്ലൂർ, മണ്ണാർക്കാട് ഏരിയകളിലെ പ്രവർത്തകർ ചങ്ങലീരി ഇർഷാദ് സ്കൂളിൽ ഉച്ചക്ക് രണ്ടിനും പെങ്കടുക്കണം. മൂന്നാംഘട്ട മേഖല കൺെവൻഷൻ ആഗസ്റ്റ് 27ന് രാവിലെ 9.30ന് പത്തിരിപ്പാല മൗണ്ട്സീനയിൽ നടക്കും. ഒറ്റപ്പാലം, പത്തിരിപ്പാല ഏരിയകളിലെ പ്രവർത്തകരാണ് പങ്കെടുക്കേണ്ടത്. അന്നുതന്നെ ഉച്ചക്ക് രണ്ടിന് നാലാം ഘട്ട കൺെവൻഷൻ ആലത്തൂർ മോഡൽ സ​െൻറർ സ്കൂളിൽ ചിറ്റൂർ, കൊല്ലങ്കോട്, ആലത്തൂർ, തരൂർ ഏരിയകളിലെ പ്രവർത്തകരെ പങ്കെടുപ്പിച്ച് നടക്കും. അഞ്ചാം ഘട്ട കൺെവൻഷൻ അന്നുതന്നെ വൈകീട്ട് അഞ്ചിന് പാലക്കാട് സിത്താര ഓഡിറ്റോറിയത്തിൽ ഒലവക്കോട്, പാലക്കാട് ഏരിയയിലെ പ്രവർത്തകരെ പങ്കെടുപ്പിച്ച് നടക്കും. ഓണം--ബക്രീദ് ഖാദി മേള മൂന്നുവരെ: 30 ശതമാനം വിലക്കിഴിവ് പാലക്കാട്: ജില്ലാ ഖാദി-ഗ്രാമ വ്യവസായ ഓഫിസി​െൻറ ഓണം--ബക്രീദ് ഖാദി മേളക്ക് തുടക്കം. മേളയുടെ ജില്ലതല ഉദ്ഘാടനം ജില്ല ഖാദി-ഗ്രാമ വ്യവസായ കാര്യാലയ അങ്കണത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ അധ്യക്ഷയായ പരിപാടിയിൽ നഗരസഭാംഗം പി.ആർ. സുജാത ആദ്യ വിൽപന നടത്തി. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ രാജ്മോഹൻ, പ്രോജക്ട് ഓഫിസർ കെ.വി. ഗിരീഷ് കുമാർ, ലീഡ് ബാങ്ക് മാനേജർ ജോസഫ് സാം, അകത്തേത്തറ ഖാദി സൊസൈറ്റി സെക്രട്ടറി സുലൈമാൻ ഹാജി, പാലക്കാട് സർവോദയ സംഘം പ്രസിഡൻറ് ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു. പാലക്കാട് വെസ്റ്റ് ഫോർട്ട് റോഡ്-ടൗൺ ബസ് സ്റ്റാൻഡ്, കോങ്ങാട്, തൃത്താല, ചന്തപ്പുര ശ്രീകൃഷ്ണപുരം, പട്ടഞ്ചേരി, കളപ്പെട്ടി, കിഴക്കഞ്ചേരി, എലപ്പുള്ളി, വിളയാടി, മണ്ണൂർ എന്നിവിടങ്ങളിലാണ് ഖാദി ഷോറുമുകൾ. സർക്കാർ,-അർധസർക്കാർ, ജീവനക്കാർ, -അധ്യാപകർ -ബാങ്ക് ജീവനക്കാർ തുടങ്ങിയവർക്ക് 35,000 രൂപവരെ പലിശരഹിത വായ്പ സൗകര്യമുണ്ട്. അപേക്ഷ ഫോമുകൾ എല്ലാ ഷോറൂമുകളിലും ലഭിക്കും. എയ്ഡ്സ് രോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം: രജിസ്േട്രഷൻ എട്ടിനും ഒമ്പതിനും പാലക്കാട്: ജില്ല പഞ്ചായത്തി‍​െൻറ ആഭിമുഖ്യത്തിൽ ജില്ലയിലെ പോഷകാഹാര കുറവുള്ള എയ്ഡ്സ് രോഗികൾക്ക് പോഷകാഹാര കിറ്റ് വിതരണം ചെയ്യുന്നു. ജില്ലയിലെ എ.ആർ.ടി. കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് ചികിത്സ നടത്തുന്ന പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്കിലുള്ള അർഹരായവർ ആഗസ്റ്റ് എട്ടിനും ചിറ്റൂർ, ആലത്തൂർ, താലൂക്കിലുള്ളവർ ആഗസ്റ്റ് ഒമ്പതിനും അസ്സൽ രേഖകൾ സഹിതം രാവിലെ 10 മുതൽ ഉച്ചക്ക് മൂന്നുവരെ ജില്ല പഞ്ചായത്ത് കാര്യാലയത്തിൽ രജിസ്റ്റർ ചെയ്യണം. എ.ആർ.ടി കേന്ദ്രത്തിൽനിന്ന് അനുവദിക്കുന്ന കാർഡി​െൻറയും വോട്ടേഴ്സ് തിരിച്ചറിയൽ കാർഡി‍​െൻറയും പകർപ്പ് നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.