പൊന്നാനി മാതൃ^-ശിശു ആശുപത്രിയിൽ ഒ.പി രണ്ടാഴ്ചക്കകം തുടങ്ങും

പൊന്നാനി മാതൃ-ശിശു ആശുപത്രിയിൽ ഒ.പി രണ്ടാഴ്ചക്കകം തുടങ്ങും പൊന്നാനി: പൊന്നാനി മാതൃ-ശിശു ആശുപത്രിയിൽ രണ്ടാഴ്ചക്കകം ഒ.പി പ്രവർത്തനം തുടങ്ങാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇതിനായി 26 ഡോക്ടർമാരെയും 27 സ്റ്റാഫ് നഴ്സുമാരെയും 18 പാരാമെഡിക്കൽ ജീവനക്കാരെയും 14 മിനിസ്റ്റീരിയൽ ജീവനക്കാരെയും നിയമിച്ചു. 85 തസ്തികകൾ അനുവദിക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭ തീരുമാനിച്ചു. മാതൃ-ശിശു ആശുപത്രിയിൽ ഒ.പി തുടങ്ങുന്നതോടെ പൊന്നാനി താലൂക്കാശുപത്രിയിലെ രോഗികളുടെ തിരക്കിന് പരിഹാരമാകും. ഡോക്ടർമാർ കുറവുള്ള പൊന്നാനി താലൂക്കാശുപത്രിയിൽ രണ്ട് ഡോക്ടർമാരെകൂടി നിയമിക്കാൻ ജില്ല മെഡിക്കൽ ഓഫിസർ ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം ഡോക്ടർ ഷഫീഖ് റഹ്മാൻ, ഡോ. ഹബീബ മൊയ്തു എന്നിവർ താലൂക്കാശുപത്രിയിൽ പരിശോധന തുടങ്ങിയിട്ടുണ്ട്. പീഡിയാട്രിക്, ഗൈനക്കോളജി വിഭാഗത്തിനായാണ് പുതിയ ഒ.പി തുടങ്ങുന്നത്. പൊന്നാനി ടി.ബി ആശുപത്രിയുടെ ചുമതലയുള്ള ഡോക്ടർക്കാണ് മാതൃ-ശിശു ആശുപത്രിയുടെ സൂപ്രണ്ട് ചുമതലയുണ്ടാവുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.