ഗീതക്കിത് മനോധൈര്യത്തിനുള്ള പുരസ്കാരം

പാലക്കാട്: കഴിഞ്ഞ മാസം 24നാണ് കഞ്ചിക്കോട് റെയിൽവേ ക്രോസിൽ അപ്രതീക്ഷിതമായി ഇന്നോവ കാർ വന്നിടിച്ചത്. എറണാകുളം-ബംഗളൂരു ഇൻറർസിറ്റി എക്സ്പ്രസ് കടന്നുപോകാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ള സമയത്തായിരുന്നു അപകടം. ട്രെയിൻ കടന്നുപോകാൻ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. ഈ സമയം ഗേറ്റ് കീപ്പറായിരുന്ന എ. ഗീതയുടെ ഇടപെടലാണ് വൻ അപകടമൊഴിവാക്കിയത്. സന്ദർഭോചിത ഇടപെടലിലൂടെ യാത്രക്കാരെ രക്ഷിച്ച ഗീതയെ റെയിൽവേ അംഗീകരിച്ചിരിക്കുന്നു. ഡിവിഷനൽ തലത്തിൽ ഈ മാസത്തെ റെയിൽവേയുടെ മികച്ച ജോലിക്കാരിയായി ഗീതയെ റെയിൽവേ തെരഞ്ഞെടുത്തു. സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകിയായിരുന്നു ആദരം. യാത്രക്കാരുടെയും ജീവനക്കാരുെടയും സുരക്ഷക്ക് നിർണായകമാകുന്ന സംഭാവന നൽകുന്നവർക്കാണ് ഈ പുരസ്കാരം എല്ലാ മാസവും നൽകുക. അപകടംനടന്ന് നിമിഷങ്ങൾക്കകം ഗീത കഞ്ചിക്കോട് സ്റ്റേഷൻ മാസ്റ്ററെ വിവരമറിയിച്ചതിനെ തുടർന്ന് ട്രെയിൻ കടന്നുപോകാനുള്ള സിഗ്നൽ വിച്ഛേദിപ്പിക്കുകയായിരുന്നു. അരക്കിലോമീറ്റർ അകലെയാണ് ട്രെയിൻ നിർത്തിയത്. പുരസ്കാരം നേടിയ ഗീതയെ ഡിവിഷനൽ മാനേജർ നരേഷ് ലാൽവാനി അഭിനന്ദിച്ചു. നല്ലേപ്പള്ളി കൊറ്റമംഗലം സ്വദേശിയായ ഗീത രണ്ട് വർഷമായി ഗേറ്റ് കീപ്പർ ജോലി ചെയ്യുന്നു. ((ഫോട്ടോ)))
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.