ഒറ്റപ്പാലം താലൂക്ക്​ വികസന സമിതി: വികസനത്തിന് തടസ്സം അഡ്ജസ്​റ്റ്​മെൻറ്​ രാഷ്​ട്രീയമെന്ന്​ വിമർശനം

ഒറ്റപ്പാലം: ഓപറേഷൻ അനന്ത ഉൾെപ്പടെയുള്ള ഒറ്റപ്പാലത്തെ വികസനത്തിന് വിഘാതം സൃഷ്ടിക്കുന്നത് അഡ്ജസ്റ്റ്മ​െൻറ് രാഷ്ട്രീയമാണെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം. ഗതാഗതക്കുരുക്ക് രൂക്ഷമായ നഗരപാതയുടെ വികസനത്തിന് തുടങ്ങിവെച്ച ഓപറേഷൻ അനന്ത കെട്ടടങ്ങിയ അവസ്ഥയിലാണെന്ന ആക്ഷേപം യോഗത്തിൽ ഉയർന്നവേളയിലാണ് ഈ പരാമർശം. ൈകയേറ്റമായി സർേവയിലൂടെ കണ്ടെത്തിയ ജില്ല ബാങ്കി​െൻറ ഒറ്റപ്പാലം ശാഖ കെട്ടിടം ആവശ്യമെങ്കിൽ വിട്ടുകൊടുക്കുമെന്ന് ബാങ്ക് ഡയറക്ടർ അറിയിച്ചിട്ടും സ്ഥലം വീണ്ടെടുക്കാൻ നടപടിയുണ്ടായിട്ടില്ല. കണ്ടീഷൻ പട്ടയപ്രകാരം സ്ഥലം ൈകയേറിയവ മുഖം നോക്കാതെ തിരിച്ചുപിടിക്കുമെന്ന് സബ് കലക്ടറും റവന്യൂ സംഘവും സർേവ സന്ദർഭത്തിൽ പ്രഖ്യാപിച്ചിരുന്നു. ചിലരെ സംരക്ഷിക്കാനാണ് അഡ്ജസ്റ്റ്മ​െൻറ് രാഷ്ട്രീയക്കളിയെന്നും ഉദ്ഘാടനം കാത്തുകിടന്ന കയറംപാറയിലെ നഗരസഭയുടെ മാലിന്യ സംസകരണ പ്ലാൻറ് തകർത്തിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ നടപടി വൈകുന്നത് ഇതി​െൻറ ഉദാഹരണമാണെന്നും തോമസ് ജേക്കബ് (കേരള കോൺഗ്രസ്) ആരോപിച്ചു. താലൂക്ക് ആശുപത്രിയിലെ കക്കൂസ് മാലിന്യം ഒഴുകി രോഗികൾക്കും സഹായികൾക്കും കഴിച്ചുകൂടാനാകാത്ത സ്ഥിതിയാണെന്ന ആക്ഷേപം ഉയർന്നു. എന്നാൽ, രോഗികളും കൂടെയുള്ളവരും നിക്ഷേപിക്കുന്ന മാലിന്യം കാരണമാണ് ഇതെന്നും കഴിഞ്ഞതവണ വൃത്തിയാക്കുമ്പോൾ അഞ്ചുലോഡ് മാലിന്യം നീക്കം ചെയ്തതായും പ്രശ്ന പരിഹാരത്തിനായി പുതിയ ടാങ്ക് സ്ഥാപിക്കുമെന്നും നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി അറിയിച്ചു. റീസർവേയുടെ ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി ലാൻഡ് ൈട്രബ്യൂണൽ ഓഫിസ് പ്രതിനിധി അറിയിച്ചു. കെ.എസ്.ഇ.ബി ജീവനക്കാർ കൊമ്പുകൾ മുറിക്കുന്നതിന് പകരം നട്ടുവളർത്തിയ ചെറുമരങ്ങൾ അപ്പാടെ മുറിച്ചുമാറ്റുന്നതായും ആക്ഷേപം ഉയർന്നു. വിദ്യാർഥികളെ ലക്ഷ്യമിട്ട് മദ്യ, കഞ്ചാവ് കച്ചവടം വർധിച്ചുവരുന്നതായും ഇതിനെതിരെ പൊലീസ്, എക്സൈസ് പരിശോധനകൾ കാര്യക്ഷമമായി നടത്തുന്നുണ്ടെന്നും ബന്ധപ്പെട്ട വകുപ്പ് പ്രതിനിധികൾ അറിയിച്ചു. വാണിയംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.