ലൈബ്രേറിയൻ ഒഴിവ്​

ഷൊർണൂർ: കൊളപ്പുള്ളി എം.പി.എം.എം.എസ്.എൻ ട്രസ്റ്റ് കോളജിൽ ലൈബ്രേറിയൻ തസ്തികയിൽ ഒഴിവുണ്ട്. ലൈബ്രറി സയൻസ് വിജയിച്ചവർ കോളജ് ഓഫിസിൽ ഒമ്പതിന് രാവിലെ നടക്കുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സ്വാഗതസംഘം രൂപവത്കരിച്ചു ഷൊർണൂർ: നഗരസഭ പരിധിയിലെ പൊതുജന പരാതികൾ പരിഹരിക്കുന്നതിനുള്ള ജനസഹായ സദസ്സി​െൻറ സ്വാഗത സംഘം രൂപവത്കരിച്ചു. പി.കെ. ശശി എം.എൽ.എയുടെ നേതൃത്വത്തിലാണ് ജനസഹായ സദസ്സ് നടക്കുക. ആഗസ്റ്റ് 29ന് മയിൽ വാഹനം കമ്യൂണിറ്റി ഹാളിലാണ് സദസ്സ്. പരാതികളും അപേക്ഷകളും ആഗസ്റ്റ് പത്തിനകം നഗരസഭയിലോ കുളപ്പുള്ളി ബസ് സ്റ്റാൻഡിന് സമീപത്തെ കൗണ്ടറിലോ നൽകണം. നഗരസഭ ചെയർപേഴ്സൻ അധ്യക്ഷയായും സെക്രട്ടറി കൺവീനറായും 101 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.