പാഠപുസ്​തകം രണ്ടാംഘട്ട വിതരണം തിങ്കളാഴ്​ച മുതൽ

പാഠപുസ്തകം രണ്ടാംഘട്ട വിതരണം തിങ്കളാഴ്ച മുതൽ തിരുവനന്തപുരം: മൂന്ന് ഘട്ടങ്ങളിലായി പരിഷ്കരിച്ച സ്കൂൾ പാഠപുസ്തകങ്ങളുടെ രണ്ടാംഘട്ട വിതരണം തിങ്കളാഴ്ച ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഒാഫിസ് അറിയിച്ചു. പാഠപുസ്തകങ്ങളുടെ ഭാരം ലഘൂകരിക്കുന്നതിനാണ് ഇൗവർഷം മുതൽ മൂന്ന് േവാള്യങ്ങളായി പാഠപുസ്തകങ്ങൾ അച്ചടിക്കാൻ തീരുമാനിച്ചത്. സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ ഒന്നാംഘട്ടം വിതരണം പൂർത്തിയാക്കിയിരുന്നു. ഒാണപ്പരീക്ഷക്ക് മുമ്പ് തന്നെ രണ്ടാംഘട്ട വിതരണം പൂർത്തിയാക്കുന്നതിനാണ് തിങ്കളാഴ്ച മുതൽ തന്നെ പാഠപുസ്തകങ്ങൾ വിതരണംചെയ്യുന്നത്. മൂന്നാംഘട്ട പാഠപുസ്തകങ്ങൾ ക്രിസ്മസ് പരീക്ഷക്ക് മുമ്പുതന്നെ വിതരണംചെയ്യുന്നതിനുള്ള തയാറെടുപ്പുകളും പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രിയുടെ ഒാഫിസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.