തിരുവാതിരക്കളി സൗന്ദര്യം ന്യൂസിലൻഡ്​​ പാർലമെൻറ്​ മന്ദിരത്തിലും

പുലാമന്തോൾ: തിരുവാതിരക്കളിയുടെ സൗന്ദര്യം ന്യൂസിലൻഡ് പാർലമ​െൻറിലും. ആസ്വാദകരായി പാർലമ​െൻറ് അംഗങ്ങളും. ന്യൂസിലൻഡ് മലയാളി സമാജത്തി​െൻറ ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് തിരുവാതിരക്കളി അരങ്ങേറിയത്. പുലാമന്തോൾ പാലൂർ സ്വദേശിനിയും ചെർപ്പുളശ്ശേരി സ്വദേശി സൂരജ് പയ്യൂർ മനയുടെ ഭാര്യയും പാലൂർ ദേശക്കാർ 'ഏട്ടൻ' എന്ന് വിളിച്ചിരുന്ന പരേതനായ മുരിയ മംഗലത്തി​െൻറ മകളുമായ സീന സൂരജാണ് തിരുവാതിരക്കളി സൗന്ദര്യം ന്യൂസിലൻഡിലെത്തിച്ചത്. തിരുവാതിരക്കളിയോടുള്ള ആദരസൂചകമായി ന്യൂസിലൻഡ് സർക്കാർ തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. സ്വന്തം നാട്ടുകാരിയുടെ നേതൃത്വത്തിൽ നടത്തിയ തിരുവാതിരക്കളി ലോകമെങ്ങും ശ്രദ്ധനേടിയതിൽ അതീവ സന്തോഷത്തിലാണ് പുലാമന്തോളിലെ പാലൂർ വള്ളുവനാടൻ ഗ്രാമവാസികൾ. (ന്യൂസിലൻഡ് മലയാളി സമാജത്തി​െൻറ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് പാർലമ​െൻറ് മന്ദിരത്തിൽ അരങ്ങേറിയ തിരുവാതിരക്കളി)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.