യുദ്ധക്കൊതിക്കെതിരെ കുട്ടിപ്പൊലീസ്​

കൊളത്തൂർ: ഹിരോഷിമ ദിനത്തി​െൻറ ഭാഗമായി യുദ്ധെക്കാതിക്കെതിരെ വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ച് ചെറുകുളമ്പ് െഎ.കെ.ടി ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകൾ ശ്രദ്ധ നേടി. യുദ്ധ ചിന്തക്കെതിരെ യുദ്ധ വിരുദ്ധവലയം, കുട്ടികൾ അണിനിരന്ന് 'നോ വാർ' ഡിസ്േപ്ല തുടങ്ങിയ പരിപാടികളാണ് നടത്തിയത്. കാഡറ്റുകൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുത്തു. യുദ്ധം വരുത്തുന്ന ദുരന്തങ്ങളെക്കുറിച്ചും സമാധാന പൂർണമായ ലോകത്തി​െൻറ ആവശ്യകതയെക്കുറിച്ചും കമ്യൂണിറ്റി പൊലീസ് ഒാഫിസർ മുല്ലപ്പള്ളി ഇബ്രാഹിം സംസാരിച്ചു. എസ്.പി.സി ലീഡർ പി. മുഹമ്മദ് സിനാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കൊളത്തൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ രാംദാസ്, മുഹമ്മദ് അൻസാർ, ദീപക്, റോസ്ന, ആയിഷ നിഹാല എന്നിവർ നേതൃത്വം നൽകി. photo spc cherukulamba: ഹിേരാഷിമ ദിനത്തിൻറ ഭാഗമായി ചെറുകുളമ്പ് െഎ.കെ.ടി ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി നടത്തിയ നോ വാർ ഡിസ്േപ്ല
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.