അക്രമ രാഷ്​ട്രീയത്തി​െൻറ മറവിൽ ഫെഡറൽ സംവിധാനം തകർക്കപ്പെടരുത്​ –കെ.എൻ.എം

അക്രമ രാഷ്ട്രീയത്തി​െൻറ മറവിൽ ഫെഡറൽ സംവിധാനം തകർക്കപ്പെടരുത് –കെ.എൻ.എം കോഴിക്കോട്: ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നടക്കുന്ന അക്രമ രാഷ്ട്രീയത്തി​െൻറ മറപിടിച്ച് സംസ്ഥാനത്തി​െൻറ പരമാധികാരം തകർക്കാനുള്ള ഗൂഢശ്രമം കരുതിയിരിക്കണമെന്ന് കെ.എൻ.എം സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും അക്രമാസക്തമായ ആൾക്കൂട്ടം കൊലപാതകം നടത്തുന്നത് വ്യാപകമാകുേമ്പാൾ പ്രകടിപ്പിക്കാത്ത രാഷ്ട്രപതി ഭരണം എന്ന ആവശ്യം ഒറ്റപ്പെട്ട രാഷ്ട്രീയ ആക്രമണങ്ങളുടെ പേരിൽ കേരളത്തിൽ നടപ്പാക്കാനുള്ള നീക്കം കരുതിയിരിക്കണം. സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ മടവൂർ, എച്ച്.ഇ. മുഹമ്മദ് ബാബു സേഠ്, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, മുഹമ്മദ് ഹാഷിം, സി.പി. ഉമർ സുല്ലമി, എം. മുഹമ്മദ് മദനി, എം. അബ്ദുറഹ്മാൻ സലഫി, എ. അസ്ഗറലി, പാലത്ത് അബ്ദുറഹ്മാൻ മദനി, ഡോ. സുൽഫീക്കർ അലി, എം.ടി. അബ്ദുസ്സമദ് സുല്ലമി, ഡോ. പി.പി. അബ്ദുൽ ഹഖ്, നൂർ മുഹമ്മദ് നൂരിഷ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.