അവാർഡുകൾ വിതരണം ചെയ്തു

ഒറ്റപ്പാലം: കോഓപറേറ്റിവ് അർബൻ ബാങ്ക് സംഘടിപ്പിച്ച മെറിറ്റ് ഈവനിങ്ങിൽ ബാങ്കി​െൻറ പ്രവർത്തന പരിധിയിലെ വിദ്യാലയങ്ങളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് . പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ എം. ഹംസ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. ലക്ഷ്മി നായർ, കെ. രാജീവ്, പ്രഫ. എ. ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് ചെയർമാൻ കെ. മധുസൂദനനുണ്ണി സ്വാഗതവും വൈസ് ചെയർമാൻ പി.എം. ദേവദാസ് നന്ദിയും പറഞ്ഞു. 12 വിദ്യാലയങ്ങളിൽനിന്നായി 150 പേർക്കാണ് അവാർഡുകൾ നൽകിയത്. ഒറ്റപ്പാലം കോഓപറേറ്റിവ് അർബൻ ബാങ്കി​െൻറ മെറിറ്റ് ഈവനിങ് പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.