ഉ​ത്ത​ര കൊ​റി​യ​ക്കെ​തി​രെ യു.​എ​ൻ ഉപരോധം

ചൈനയും റഷ്യയും പിന്തുണച്ചു കയറ്റുമതിയും വിദേശത്തുനിന്നുള്ള നിക്ഷേപവും തടയുകയാണ് ലക്ഷ്യം യുനൈറ്റഡ് േനഷൻസ്: മുന്നറിയിപ്പ് വകവെക്കാതെ തുടർച്ചയായി മിസൈൽ പരീക്ഷണങ്ങൾ നടത്തുന്നതിന് ഉത്തര കൊറിയക്കെതിരെ െഎക്യരാഷ്ട്ര സഭയുടെ ഉപരോധം. ഇതുസംബന്ധിച്ച പ്രമേയം 15 അംഗ രക്ഷാസമിതി ഒറ്റക്കെട്ടായാണ് പാസാക്കിയത്. ഉത്തര കൊറിയയെ അനുകൂലിക്കുന്ന ചൈനയും റഷ്യയും പ്രമേയത്തെ പിന്തുണച്ചു. വീറ്റോ അധികാരമുള്ള ഇരുരാജ്യങ്ങളും നടപടിയെ അനുകൂലിച്ചത് ഉത്തര കൊറിയക്ക് തിരിച്ചടിയാണ്. അമേരിക്കയെ മുഴുവൻ ആക്രമണ പരിധിയിലാക്കാവുന്ന ഭൂഖണ്ഡാന്തര മിസൈൽ ജൂൈലയിൽ പരീക്ഷിച്ചതിനെ തുടർന്നാണ് കടുത്ത നടപടിയുണ്ടായത്. ഉത്തര കൊറിയയുടെ കയറ്റുമതി വരുമാനം ഗണ്യമായി കുറക്കാൻ ലക്ഷ്യവെച്ചാണ് നടപടി. പ്രധാന വരുമാനസ്രോതസ്സായ കൽക്കരി, ഇരുമ്പയിര്, ലെഡ്, കടൽ വിഭവങ്ങൾ തുടങ്ങിയവയുടെ കയറ്റുമതി നിരോധിക്കുന്ന പ്രമേയം, ആ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപങ്ങളും തടയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.