കെ.എസ്.ടി.യു മാർച്ചും ധർണയും

പട്ടാമ്പി: അധ്യാപക ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, വിദ്യാഭ്യാസ രാഷ്ട്രീയ വത്കരണം അവസാനിപ്പിക്കുക, നിയമനാംഗീകാരവും ശമ്പളവും നൽകുക, ജോലി സംരക്ഷണം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.യു ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടാമ്പി ഉപജില്ല വിദ്യാഭ്യാസ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. പട്ടാമ്പി മുനിസിപ്പൽ ചെയർമാൻ കെ.പി. വാപ്പുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി അഡ്വ. മുഹമ്മദലി മറ്റാംതടം, കെ.എസ്.ടി.യു ജില്ല സെക്രട്ടറി ടി. നാസർ, വൈസ് പ്രസിഡൻറ് കെ. മുഹമ്മദാലി, ഉപജില്ല പ്രസിഡൻറ് പി. അബ്ദുൽ നാസർ, സെക്രട്ടറി സി. ഖാലിദ്, ട്രഷറർ വി.കെ. ഷംസുദ്ദീൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.ടി.എ. റസാഖ് എന്നിവർ സംസാരിച്ചു. ചിത്രം :
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.