പാലക്കാട്^ചെന്നൈ സർവിസ്: എം.ഡിയിൽ സമ്മർദം ചെലുത്താൻ പാലക്കാട് ഡിപ്പോ

പാലക്കാട്-ചെന്നൈ സർവിസ്: എം.ഡിയിൽ സമ്മർദം ചെലുത്താൻ പാലക്കാട് ഡിപ്പോ പാലക്കാട്: ഓണ സീസണിൽ പാലക്കാടുനിന്ന് ചെന്നൈയിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി സർവിസ് നടത്തണമെന്ന് എം.ഡിയോട് ആവശ്യപ്പെടുമെന്ന് കെ.എസ്.ആർ.ടി.സി പാലക്കാട് ഡിപ്പോ അധികൃതർ. പാലക്കാട് ഡിപ്പോയിൽ കെ.എസ്.ആർ.ടി.സി എം.ഡി രാജമാണിക്യം ശനിയാഴ്ച സന്ദർശനം നടത്തും. ഈ അവസരത്തിൽ ചെന്നൈ സർവിസ് ആവശ്യപ്പെടുമെന്ന് ഡി.ടി.ഒ സി.ജെ. ഷാജി പറഞ്ഞു. യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമാണ് പാലക്കാടുനിന്ന് ചെന്നൈയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവിസ്. ഏറെ തിരക്കുള്ള ഓണക്കാലത്ത് സ്പെഷൽ സർവിസ് നടത്തണമെന്നും ആവശ്യമുയർന്നിരുന്നു. ബംഗളൂരുവിലേക്ക് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം തുടങ്ങിയ പ്രധാന നഗരങ്ങളിൽനിന്ന് നിരവധി സർവിസ് അനുവദിക്കുമ്പോഴും പാലക്കാട്---ചെന്നൈ റൂട്ടിനോട് കെ.എസ്.ആർ.ടി.സി ചിറ്റമ്മനയം സ്വീകരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. ഓണക്കാലക്ക് പാലക്കാട്-ചെന്നൈ റൂട്ടിൽ സ്വകാര്യ ബസുകൾക്ക് ചാകരയാണ്. ഓണാവധി തുടങ്ങിയാൽ തോന്നുന്ന ചാർജാണ് സ്വകാര്യ ബസുകൾ ഈടാക്കുക. കെ.എസ്.ആർ.ടി.സി സർവിസ് നടത്തിയാൽ സ്വകാര്യ ബസുകളുടെ കൊള്ള അവസാനിക്കുമെന്നാണ് യാത്രക്കാരുടെ അഭിപ്രായം. ഈ ഓണ സീസണിൽ സ്പെഷൽ സർവിസ് വേണമെന്ന് യാത്രക്കാർ നേരത്തേ ആവശ്യമുന്നയിച്ചെങ്കിലും ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ജില്ലയിലെ ജനപ്രതിനിധികളും ചെന്നൈ സർവിസിന് സർക്കാറിൽ സമ്മർദം ചെലുത്തുന്നില്ലെന്നാരോപണമുണ്ട്. പാലക്കാട്ടുനിന്ന് വൈകീട്ട് നാലിനും ആറിനും തമിഴ്നാട് സർക്കാറി​െൻറ രണ്ട് സർവിസുകൾ പ്രതിദിനം സർവിസ് നടത്തുന്നുണ്ട്. സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.