ഊരകത്ത് ഡോക്ടർ എത്തിയില്ല; രോഗികൾ കാത്തിരുന്ന് വലഞ്ഞു

വേങ്ങര: ഊരകം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർ എത്താത്തതിനാൽ രോഗികൾ കാത്തിരുന്ന് തളർന്നു. ആരോഗ്യകേന്ദ്രത്തിൽ നിലവിൽ രണ്ട് ഡോക്ടർമാരാണുണ്ടായിരുന്നത്. ഒരാൾ പ്രമോഷനോടുകൂടി സ്ഥലം മാറിപ്പോയതോടെ ബാക്കിയായ ഒരാൾ മാത്രമാണ് രോഗികളെ പരിശോധിച്ചിരുന്നത്. ഈ ഡോക്ടർ വ്യാഴാഴ്ച ജില്ലതല മീറ്റിങ്ങി​െൻറ പേരിൽ സ്ഥലത്തെത്തിയില്ല. രാവിലെ മുതൽ തന്നെ പ്രായമുള്ളവരടക്കം ചീട്ടെടുത്തിരുന്നു. വിവരമറിഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥലത്തെത്തി ഡി.എം.ഒ യുമായി ബന്ധപ്പെട്ടു. തുടർന്ന് പതിനൊന്നോടെ ഡോക്ടറെത്തി പരിശോധിച്ചു. പകർച്ചപ്പനി അടക്കം ഊരകത്ത് വ്യാപിച്ച സ്ഥിതിയിൽ ഡോക്ടറുടെ അനാസ്ഥ, രോഗികളോട് കാണിക്കുന്ന അവജ്ഞയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഡി.വൈ.എഫ്.ഐ നേതാക്കളായ പി. സൈഫുദ്ദീൻ, പ്രമോദ് കല്ലട, എ.കെ. ഷിനോജ്, എ. ധനീഷ് എന്നിവർ മെഡിക്കൽ ഓഫിസറുമായി ചർച്ച നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.