മൂന്ന്​ വിമാനങ്ങൾ തിരിച്ചുവിട്ടു

കൊണ്ടോട്ടി: സ്പൈസ് ജെറ്റ് വിമാനം ലാൻഡിങിനിടെ റൺവേയിൽ തെന്നിനീങ്ങിയ സംഭവത്തെ തുടർന്ന് മൂന്ന് വിമാനങ്ങൾ നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടു. 8.35ന് കരിപ്പൂരിൽ ഇറങ്ങേണ്ട ഇത്തിഹാദ് എയർവേസി​െൻറ അബൂദബി വിമാനം, എട്ടിന് വരേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസി​െൻറ മസ്കറ്റ് വിമാനം, 8.45ന് ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യയുടെ മുംബൈ വിമാനം എന്നിവയാണ് നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ടത്. ഇവ റൺവേ പ്രവർത്തനം തുടങ്ങിയതിന് ശേഷം കരിപ്പൂരിൽ തിരിച്ചിറങ്ങി. സ്പൈസ് ജെറ്റി​െൻറ ചെന്നൈ, ബംഗളൂരു സർവിസുകളും റദ്ദാക്കി. ഇൗ സമയത്ത് കരിപ്പൂരിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസി​െൻറ ദുബൈ വിമാനം 20 മിനിറ്റും എയർ ഇന്ത്യയുടെ മുംബൈ വിമാനം 45 മിനിറ്റും വൈകി. നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചുവിട്ട വിമാനങ്ങളും കരിപ്പൂരിൽ നിന്ന് പിന്നീട് വൈകിയാണ് സർവിസ് നടത്തിയത്. ഫോേട്ടാ: kdy1: റൺവേയിൽ നിന്ന് തെന്നിനീങ്ങിയ സ്പൈസ് ജെറ്റ് വിമാനം കരിപ്പൂരിലെ പാർക്കിങ് ബേയിൽ എത്തിച്ചേപ്പാൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.