സെൻറ്​ പോള്‍സ് സ്‌കൂളിലേക്ക് സി.ഐ.ടി.യു മാര്‍ച്ച്

തേഞ്ഞിപ്പലം: ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുന്ന അധ്യാപികമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സി.ഐ.ടി.യു തിരൂരങ്ങാടി ഏരിയ കമ്മിറ്റി കോഹിനൂര്‍ സ​െൻറ് പോള്‍സ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. കേരള അണ്‍ എയ്ഡഡ് ടീച്ചേഴ്‌സ് ആൻഡ് സ്റ്റാഫ് യൂനിയൻ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 12 ദിവസമായി സ്‌കൂള്‍ പ്രവേശന കവാടത്തില്‍ സമരം ചെയ്യുന്ന അധ്യാപികമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു മാര്‍ച്ച്. കാലിക്കറ്റ് സര്‍വകലാശാല ബസ് സ്റ്റോപ്പ് പരിസരത്തുനിന്ന് ആരംഭിച്ച മാര്‍ച്ച് തിരൂരങ്ങാടി സി.ഐ വി. ബാബുരാജി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ തടഞ്ഞു. സി.ഐ.ടി.യു ജില്ല സെക്രട്ടറി അഡ്വ. കെ.പി. സുമതി ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് വി.പി. സോമസുന്ദരന്‍ അധ്യക്ഷത വഹിച്ചു. കേരള അണ്‍ എയ്ഡഡ് ടീച്ചേഴ്‌സ് ആൻഡ് സ്റ്റാഫ് യൂനിയന്‍ സംസ്ഥാന സെക്രട്ടറി വേണു കക്കട്ടില്‍, ജില്ല പ്രസിഡൻറ് പ്രൊഫ. എം. നാരായണന്‍, സി.പി.എം ഏരിയ സെക്രട്ടറി പി. അശോകന്‍, സമരസമിതി ചെയര്‍മാന്‍ പി. പ്രിന്‍സ്‌കുമാര്‍, കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി സി. പരമേശ്വരന്‍ എന്നിവര്‍ സംസാരിച്ചു. സി.ഐ.ടി.യു തിരൂരങ്ങാടി ഏരിയ സെക്രട്ടറി അഡ്വ. സി. ഇബ്രാഹിംകുട്ടി സ്വാഗതവും ജില്ല കമ്മിറ്റി അംഗം കെ. ഗോവിന്ദന്‍കുട്ടി നന്ദിയും പറഞ്ഞു. ഫോട്ടോ:-- കോഹിനൂര്‍ സ​െൻറ് പോള്‍സ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ച് സി.ഐ.ടി.യു ജില്ല സെക്രട്ടറി അഡ്വ. കെ.പി. സുമതി ഉദ്ഘാടനം ചെയ്യുന്നു സ​െൻറ് പോള്‍സ് സ്‌കൂള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു തേഞ്ഞിപ്പലം: അധ്യാപക സമരവും പ്രശ്‌നങ്ങളും കാരണം കോഹിനൂരിലെ സ​െൻറ് പോള്‍സ് ഹയർ സെക്കൻഡറി സ്‌കൂള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. അധ്യാപക സമരത്തിന് പിന്തുണ നല്‍കി സി.ഐ.ടി.യു പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് മാര്‍ച്ചും നടത്തിയതോടെയാണ് സ്‌കൂള്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചത്. ഇക്കാര്യം പ്രിന്‍സിപ്പല്‍ രക്ഷിതാക്കളെ അറിയിച്ചു. അധ്യാപകസമരം അധ്യയനത്തെ പ്രതികൂലമായി ബാധിച്ചതോടെ സ്‌കൂള്‍ മാനേജ്‌മ​െൻറിനെതിരെ രക്ഷിതാക്കള്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തി​െൻറ ഭാഗമായി രക്ഷിതാക്കള്‍ കഴിഞ്ഞദിവസം പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയായിരുന്നു. തുടര്‍ന്നാണ് വെള്ളിയാഴ്ച സി.ഐ.ടി.യുവും സമരരംഗത്തിറങ്ങിയത്. വെള്ളിയാഴ്ച രാവിലെയും രക്ഷിതാക്കള്‍ സ്‌കൂളിലെത്തി പ്രതിഷേധിച്ചിരുന്നു. വിദ്യാർഥികളുടെ ഭാവി പന്താടുന്ന തരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ മാനേജ്‌മ​െൻറ് പിടിവാശി ഉപേക്ഷിച്ച് പ്രശ്‌ന പരിഹാരത്തിന് തയാറാകണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.