കഞ്ചാവ് പിടികൂടി

പറളി:- മങ്കര െറയിൽവേ സ്റ്റേഷനിൽ പറളി എക്സൈസ് ഇൻസ്പെക്ടറും സംഘവും പാലക്കാട് ഐ.ബിയും ആർ.പി.എഫും ചേർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടികൂടി. തൃശൂർ ആലപ്പാട് നെടുംപുരക്കൽ വീട്ടിൽ ഷിയാസ്- (21-) അറസ്റ്റിലായി. ഇയാളിൽനിന്ന് 145 ഗ്രാം കഞ്ചാവ് പിടികൂടി. ഇയാളിൽ നിന്നും കഞ്ചാവ് സിഗരറ്റാക്കുന്ന പേപ്പറും പിടികൂടിയിട്ടുണ്ട്. പറളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. പ്രശോഭ്, ഐ.ബി ഇൻസ്പെക്ടർ രജനീഷ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി.പി. മധു, പ്രിവൻറിവ് ഓഫിസർമാരായ ഷെരീഫ്, സുരേഷ്, സജീഷ്, ശ്രീജേഷ്, സജി അഗസ്റ്റിൻ, മാത്യൂ സെബാസ്റ്റ്യൻ, മുരളി മോഹൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു. PHOTO ഷിയാസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.