മുലയൂട്ടൽ വാരം

അങ്ങാടിപ്പുറം: ലോക മുലയൂട്ടൽ വാരാഘോഷത്തി​െൻറ ഭാഗമായി മാലാപറമ്പ് എം.ഇ.എസ്. മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗവും കോളജ് എൻ.എസ്.എസ് യൂനിറ്റും ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മലപ്പുറം യൂനിറ്റും ചേർന്ന് ലോക ആചരിച്ചു. മെഡിക്കൽ കോളജ് ഡീൻ ഡോ. റംല ബീഗം ഉദ്ഘാടനം നിർവഹിച്ചു. കമ്യൂണിറ്റി മെഡിസിൻ മേധാവി ഡോ. ഷീല പി. ഹവേരി അധ്യക്ഷത വഹിച്ചു. ഡോ. മീര വിഷയാവതരണം നടത്തി. രണ്ടാം വർഷ എം.ബി.ബി.എസ്. വിദ്യാർഥികളുടെ ഹ്രസ്വ നാടകവും വീഡിയോ പോസ്റ്റർ അവതരണവും നടന്നു. എൻ.എസ്.എസ് പ്രോഗ്രാം കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മലപ്പുറം യൂണിറ്റ് പ്രസിഡൻറ് ഡോ. ഫൈസൽ, ഡോ. മുംതാസ്, ഡോ. സെബാസ്റ്റ്യൻ, ഡോ. കണ്ണിയാൻ ബിനൂബ്, ഡോ. നന്ദിനി, ഡോ. ഈവസ്, സജിൻ, ജാഫർ, അർമാൻ എന്നിവർ സംസാരിച്ചു. (ലോക മുലയൂട്ടർ വാരാചരണത്തി​െൻറ ഉദ്ഘാടനം മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജിൽ ഡോ-. റംല ബീഗം നിർവഹിക്കുന്നു)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.