കെ.എൻ.ജി റോഡിൽ രണ്ട് കാറപകടം; കുടുംബത്തിലെ നാലു പേർക്ക് പരിക്ക്

നിലമ്പൂർ: കെ.എൻ.ജി റോഡിൽ വെളിയംതോട്, തേക്ക് മ‍്യൂസിയം എന്നിവിടങ്ങളിലായി രണ്ട് കാർ അപകടങ്ങളിലായി കുടുംബത്തിലെ നാലുപേർക്ക് പരിക്ക്. ഗൂഡല്ലൂരിലെ കല്ല‍്യാണത്തിൽ പങ്കെടുത്ത് നിലമ്പൂരിലെ ബന്ധുവീട്ടിലേക്ക് വരികയായിരുന്ന കാർ നിലമ്പൂർ തേക്ക് മ‍്യൂസിയത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്. മഴയിൽ നിയന്ത്രണം വിട്ടായിരുന്നു അപകടം. കോയമ്പത്തൂർ സ്വദേശികളായ എൻ.എം. ബഷീർ (50) ഭാര‍്യ ഷീബ (40) മക്കളായ ആഷിഖ് (19), അമിലു(13) എന്നിവർക്കാണ് പരിക്കേറ്റത്. വെളിയംതോടിലുണ്ടായ കാർ അപകടത്തിൽ ആർക്കും പരിക്കില്ല. വൈദ‍്യുതി തൂൺ കാറി‍​െൻറ മുകളിലേക്ക് പൊട്ടിവീണ് കാറി‍​െൻറ മുൻ ഭാഗം പാടെ തകർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.