ലഹരിക്കെതിരെ വിമുക്തി കാമ്പയിന് ഇന്ന് തുടക്കം

മഞ്ചേരി: ലഹരിവർജനത്തിനുവേണ്ടി ബോധവത്കരണവും പ്രചാരണവും നടത്താനായി തുടങ്ങുന്ന 'വിമുക്തി' കാമ്പയിൻ ശനിയാഴ്ച വൈകീട്ട് നാലിന് മഞ്ചേരി വടക്കാങ്ങര എ.യു.പി സ്കൂളിൽ നടത്തും. എക്സൈസ് കമീഷണർ ഋഷിരാജ്സിങ് പങ്കെടുക്കും. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചുവരുന്നവർക്കും അതിൽനിന്ന് വിടവാങ്ങിയവർക്കുമായി അനുഭവങ്ങൾ പങ്കുവെക്കൽ, ഫിലിപ്പ് മമ്പാട് നയിക്കുന്ന ബോധവത്കരണ ക്ലാസ്, കനൽ നാട്ടറിവ് സംഘത്തി‍​െൻറ പാട്ട്, ഹംസ മലയിൽ അവതരിപ്പിക്കുന്ന മാജിക് ഷോ എന്നിവയാണ് പ്രധാന പരിപാടികൾ. നഗരസഭയുടെ മേൽനോട്ടത്തിലാണ് വിമുക്തി കാമ്പയിൻ. കുടുംബശ്രീ തൊഴിൽ നൈപുണ്യ പരിശീലനം നൽകും മഞ്ചേരി: കേന്ദ്ര, കേരള സർക്കാറുകളുടെ പങ്കാളിത്തത്തിൽ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന മൂന്നുമാസത്തെ സൗജന്യ നൈപുണ്യ പരിശീലനത്തിന് 18 നും 35നും ഇടയിൽ പ്രായമുള്ളവരുടെ അപേക്ഷകൾ ക്ഷണിച്ചു. പരിശീലനം പൂർത്തിയാക്കുന്നവർക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകും. മുനിസിപ്പൽ ടൗൺഹാളിൽ ഇതുസംബന്ധിച്ച് മൊബിലൈസേഷൻ ക്യാമ്പ് നടത്തി. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ വല്ലാഞ്ചിറ മുഹമ്മദലി, സി.ഡി.എസ് പ്രസിഡൻറുമാരായ കെ.കെ. ഷാഹിന, എം.ടി. ഫാത്തിമ, നിർവഹണ ഉദ്യോഗസ്ഥൻ മാധവൻ, സ്ഥിരംസമിതി അധ്യക്ഷൻ അബ്ദുൽ കബീർ, പി.കെ. സുനിൽകുമാർ, പി. ശ്രീയേഷ് എന്നിവർ സംസാരിച്ചു. ആശുപത്രിയിലേക്ക് ഐ.വി സ്റ്റാൻഡുകൾ നൽകി മഞ്ചേരി: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കോളജ് യൂനിയൻ ഐ.വി സ്റ്റാൻഡുകൾ നൽകി. ആശുപത്രി വികസനം മുന്നിൽകണ്ട് രൂപവത്കരിച്ച ലക്ഷ്യ എന്ന സന്നദ്ധ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ഉപകരണങ്ങൾ നൽകിയത്. ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാർ, ഡോ. അംബുജം, കോളജ് യൂനിയൻ ചെയർമാൻ മുബഷിർ, മെഡിക്കൽ കോളജ് എസ്.എഫ്.ഐ യൂനിറ്റ് ജോ.സെക്രട്ടറി മാനസ്, നിധിൻ എന്നിവർ പങ്കെടുത്തു. ആശുപത്രിക്കാവശ്യമായ വീൽചെയർ, ട്രോളികൾ എന്നിവയും ഇത്തരത്തിൽ നൽകും. കരുവമ്പ്രം ജി.എൽ.പി സ്കൂൾ ശാക്തീകരണം തുടങ്ങി മഞ്ചേരി: പൊതുവിദ്യാഭ്യാസ സംരക്ഷണം ശക്തമാക്കുന്നതി‍​െൻറ ഭാഗമായി കേരള സ്റ്റേറ്റ് ടീച്ചേഴ്സ് അസോസിയേഷൻ നടപ്പാക്കുന്ന സമഗ്ര വിദ്യാലയ വികസന പദ്ധതി കരുവമ്പ്രം വെസ്റ്റ് ജി.എൽ.പി സ്കൂളിൽ എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലാസ് ലൈബ്രറി ശാക്തീകരണ പരിപാടിയും സ്കൂൾ സൗന്ദര്യവത്കരണവും തുടങ്ങി. വി.പി. ഫിറോസ്, ഷൈനി, എ.ഇ.ഒ കെ.എസ്. ഷാജൻ, ബി.പി.ഒ എ. സോമരാജൻ, പ്രധാനാധ്യാപകൻ കെ. ഉണ്ണികൃഷ്ണൻ, ടി.കെ. ഷിജില, കൗൺസിലർ വിലാസിനി, രാജേഷ് കല്യാണി, കെ.എസ്.ടി.എ ഉപജില്ല സെക്രട്ടറി സി.പി. കൃഷ്ണകുമാർ, എം. രാജീവ് എന്നിവർ സംസാരിച്ചു. പി. രാംദാസ് പദ്ധതി വിശദീകരിച്ചു. അവാർഡുകൾ നൽകി മഞ്ചേരി: കേരള അർബൻബാങ്ക് സ്റ്റാഫ് ഒാർഗനൈസേഷൻ മികച്ച വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുവിതരണം മംഗലം ഗോപിനാഥ് നിർവഹിച്ചു. വല്ലാഞ്ചിറ ഹുസൈൻ, പി. ദിനേഷ്, ദീപ പ്രശാന്ത്, കെ. മുരളീധരൻ, കെ.എം. സുബ്രഹ്മണ്യൻ, കെ.യു. ബിന്ദു, കെ. അബ്ദുല്ല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.