റേഷനറി തിരിമറി: പ്രതികളെ പിടികൂടണം

പാണ്ടിക്കാട്: കിഴക്കേപാണ്ടിക്കാട് റേഷൻ കടയിൽ നിന്ന് അരിയും ഗോതമ്പും രാത്രി കടത്തിക്കൊണ്ടു പോകുന്നതിനിടെ നാട്ടുകാർ പിടികൂടിയ കേസിലെ മുഴുവൻ പ്രതികളെയും പിടികൂടണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രസിഡൻറ് പി.പി. ജലീൽ അധ്യക്ഷത വഹിച്ചു. കുരിക്കൾ മുത്തു, അബ്ദു നാസർ, എൻ. വീരാൻ, വി. മുജീബ്, എന്നിവർ സംസാരിച്ചു. കിഴക്കേ പാണ്ടിക്കാട് റേഷൻകടയിൽ 11 ചാക്ക് അരിയും 12 ചാക്ക് ഗോതമ്പും മറിച്ചുവിറ്റ സംഭവത്തിൽ വിദഗ്ധ അന്വേഷണം വേണമെന്ന് പാണ്ടിക്കാട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ടി. ജാഷിർ അധ്യക്ഷത വഹിച്ചു. പി. സലീൽ കൊടശ്ശേരി, കെ. റഫീഖ്, പി. കുഞ്ഞു, ഷംസു വള്ളിക്കാപറമ്പ് എന്നിവർ സംസാരിച്ചു. പ്രതിഷേധിച്ചു കാളികാവ്: കോണ്‍ഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡൻറ് രാഹുല്‍ ഗാന്ധിക്കെതിരെ നടന്ന അക്രമത്തില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. എ.പി. അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍. മൂസ അധ്യക്ഷത വഹിച്ചു. ജോജി കെ. അലക്‌സ്, എ.കെ. മുഹമ്മദലി, ഐ. മുജീബ് റഹ്മാന്‍, സി. ആബിദ്, വി.പി. മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.