നഗരസഭയുടെ നടപടി ഫലം കണ്ടില്ല: മണ്ണാർക്കാട് അനധികൃത ഓട്ടോകൾ പെരുകുന്നു

മണ്ണാർക്കാട്: നഗരത്തിൽ ഓട്ടോറിക്ഷ പെർമിറ്റുകളുടെ കാര്യത്തിൽ മെല്ലെപോക്ക് തുടരുന്നു. അനധികൃത ഓട്ടോറിക്ഷകൾ പെരുകുന്നു. മുനിസിപ്പാലിറ്റിയുടെ സ്റ്റിക്കർ നൽകൽ ഫലം കണ്ടില്ലെന്നും നൽകുന്നതിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്നും ആക്ഷേപം ശക്തം. മാസങ്ങൾക്കു മുമ്പ് തുടങ്ങിയ നഗരത്തിലെ അനധികൃതമായ പെർമിറ്റില്ലാതെ സർവിസ് നടത്തുന്ന ഓട്ടോകൾക്കെതിരെയുള്ള നടപടിയാണ് എങ്ങുമെത്താതെ പാതി വഴിയിലായിരിക്കുന്നത്. നിലവിൽ സ്റ്റിക്കറോടു കൂടിയും അല്ലാതെയുമുള്ള ഓട്ടോറിക്ഷകൾ നഗരത്തിൽ ഓടുന്നുണ്ട്. മുനിസിപ്പാലിറ്റി നൽകിയ സ്റ്റിക്കറിന് ഒരു വിലയുമില്ലാത്ത സ്ഥിതിയാണ്. സ്റ്റിക്കർ വിതരണത്തിൽ തന്നെ സാമ്പത്തികാരോപണം ഉയർന്നിരുന്നു. 700ലധികം ഓട്ടോകളാണ് നഗരത്തിൽ സർവിസ് നടത്തുന്നത്. കൂടാതെ അനധികൃതമായത് വേറെയും. കാലമായി നഗരത്തിൽ ഓടുന്ന ഓട്ടോകൾക്ക് സ്റ്റിക്കർ ലഭിക്കാതിരിക്കുകയും പുതുതായി വരുന്നവർക്ക് സ്റ്റിക്കർ നൽകുന്നതായും ആരോപണമുണ്ട്. വിഷയത്തിൽ ട്രാഫിക് പൊലീസും നടപടിയെടുക്കാതെ കാഴ്ചക്കാരാകുകയാണ്. പലപ്പോഴും ഓട്ടോ തൊഴിലാളികൾ തമ്മിലുള്ള തർക്കത്തിനിതിടയാക്കുന്നുണ്ട്. കൃത്യമായി സ്റ്റാൻഡ് നിർണയിച്ചു സ്റ്റിക്കർ നൽകി കുറ്റമറ്റ രീതിയിൽ ഓട്ടോ നിയന്ത്രണം നടപ്പാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം ഏരിയതല അംഗത്വ വിതരണം മണ്ണാർക്കാട്: കേരള പ്രവാസി സംഘം മണ്ണാർക്കാട് ഏരിയതല അംഗത്വ വിതരണം തച്ചനാട്ടുകരയിൽ ജില്ല കമ്മിറ്റി അംഗം ജോസ് ചേറുംകളം മുതിർന്ന പ്രവാസി സി.പി. കുഞ്ഞാലു ഹാജിക്ക് നൽകി നിർവഹിച്ചു. ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുന്നത്ത് മുഹമ്മദ്, കെ. രാമചന്ദ്രൻ, ആ ലിക്കൽ മൊയ്തീൻ, സി.പി. സെയ്തലവി, കെ.ടി. ഷെരീഫ്, അബൂബക്കർ, കുമാരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.