ഓണത്തിന് പൂക്കളം തീര്‍ക്കാന്‍ ഇത്തവണയും ചങ്ങരംകുളത്ത് ചെണ്ടുമല്ലി കൃഷി

ചങ്ങരംകുളം: ഓണത്തിന് പൂക്കളമൊരുക്കാന്‍ ചങ്ങരംകുളത്ത് ചെണ്ടുമല്ലി കൃഷി ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം ചെണ്ടുമല്ലി കൃഷിയിറക്കി വിജയം കൊയ്ത ചിയ്യാനൂര്‍ മോഡേണ്‍ ജൈവ കര്‍ഷക സംഘം പ്രവര്‍ത്തകരാണ് ഇത്തവണയും കൃഷി ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നര ഏക്കര്‍ സ്ഥലത്താണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. ഈ വർഷം ചിയ്യാനൂര്‍ അയ്യോത്ത്കുന്നിലെ ഒരു ഏക്കറോളം വരുന്ന സ്ഥലത്താണ് കൃഷി ഇറക്കിയിരിക്കുന്നത്. മൈസൂരുവിൽനിന്ന് 5000ത്തോളം ഹൈബ്രിഡ് തൈകൾ എത്തിച്ചു. കാലാവസ്ഥ അനുകൂലമായാല്‍ നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യുവാക്കള്‍. പ്രദേശത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തരിശായി കിടന്ന ചിയ്യാനൂര്‍ പാടത്ത് ജൈവ നെല്‍കൃഷി നടത്തി വിജയം കണ്ട മോഡേണ്‍ ജൈവ കര്‍ഷക സംഘം കഴിഞ്ഞ വര്‍ഷമാണ് ചെണ്ടുമല്ലി കൃഷിയില്‍ പരീക്ഷണം നടത്തിയത്. കഴിഞ്ഞ വര്‍ഷം ഒരുക്കിയ ചെണ്ടുമല്ലി കൃഷി ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.