പരിപാടികൾ ഇന്ന്

പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡ് പരിസരം: എഫ്.എസ്.ഇ.ടി.ഒ സയാഹ്നധർണ - 4.00 പാലക്കാട് തൃപ്തി ഹാൾ: യു.ടി.യു.സി ലെനിനിസ്റ്റ് സംസ്ഥാന കൺവെൻഷൻ - 9.00 കാവശ്ശേരി: കൊങ്ങാളക്കോട് ശ്രീകൃഷ്ണ ക്ഷേത്രം: രാമായണ മാസാചരണത്തി‍​െൻറ ഭാഗമായി രാമായണപാരായണം -വൈകീട്ട് 5.30, ദീപാരാധന 6.30. പ്രസാദ വിതരണം 7.00. മഹാ ഇടയ സംഗമം ഇന്ന് സമാപിക്കും അഗളി: അട്ടപ്പാടി താവളം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടന്നു വന്ന മഹാ ഇടയ സംഗമം വെള്ളിയാഴ്ച സമാപിക്കും. വ്യാഴാഴ്ച നടന്ന തിരുക്കർമങ്ങൾക്ക് കോതമംഗലം രൂപത മെത്രാൻ ജോർജ് മടത്തിക്കണ്ടത്തിൽ നേതൃത്വം നൽകി. തൃശൂർ അതിരൂപത സഹായ മെത്രാൻ റാഫേൽ തട്ടിൽ മുഖ്യ സന്ദേശം നൽകി. ഉച്ചകഴിഞ്ഞുള്ള ചടങ്ങുകൾക്ക് സെഹിയോൻ മിനിസ്ട്രീസ് ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിൽ, ഫാ. ബിനോയ് കരിമരുതിങ്കൽ എന്നിവർ നേതൃത്വം നൽകി. വെള്ളിയാഴ്ച പുലർച്ചെ ആറിന് നടക്കുന്ന വിശുദ്ധ കുർബാനയോടെ ചടങ്ങുകൾക്ക് സമാപനമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.