ചന്ദനമരം മോഷണം: ഒരാൾ കൂടി അറസ്​റ്റിൽ

കോങ്ങാട്: റിട്ട. ഐ.ജി വി.എം. രാജ‍​െൻറ കോട്ടപ്പടിയിലെ വീട്ടുവളപ്പിൽനിന്ന് അഞ്ച് ചന്ദനമരങ്ങൾ മുറിച്ച് കൊണ്ടുപോയ കേസിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് കണ്ടമംഗലം സ്വദേശി കൂമഞ്ചേരി വീട്ടിൽ സൈഫുദ്ദീനെയാണ് (25) വ്യാഴാഴ്ച പാലക്കാട്നിന്ന് കോങ്ങാട് എസ്.ഐ ഹരീഷും പാലക്കാട് ക്രൈം സ്ക്വാഡും അറസ്റ്റ് ചെയ്തത്. ജൂൺ 21ന് രാത്രിയാണ് ഐ.ജിയുടെ വീട്ടിൽനിന്ന് ചന്ദനമരങ്ങൾ മോഷണം പോയത്. കേസിൽ നേരത്തെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. മൊത്തം ആറ് പ്രതികളാണുള്ളത്. വനമേഖലയിൽനിന്ന് സ്ഥിരമായി ചന്ദനമരങ്ങൾ മോഷ്ടിക്കുന്ന സംഘമാണിതെന്ന് പൊലീസ് പറഞ്ഞു. മണ്ണാർക്കാട് മേഖലയിലുള്ള ഇടനിലക്കാരനാണ് ചന്ദനമരം വിൽക്കുന്നത്. സൈഫുദ്ദീനെതിരെ ചാലക്കുടി ഫോറസ്റ്റ് സ്റ്റേഷൻ, കണ്ടമംഗലം ഫോറസ്റ്റ് സ്റ്റേഷൻ, മണ്ണാർക്കാട് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി എട്ടോളം കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും. കോങ്ങാട് എസ്.ഐ ഹരീഷ്, എ.എസ്.ഐ ഉദയൻ, പാലക്കാട് ടൗൺ നോർത്ത് ജൂനിയർ എസ്.ഐ പ്രദീപ് കുമാർ, എ.എസ്.ഐ ഷേണു, ക്രൈം സ്ക്വാഡ് അംഗങ്ങളായ കെ.എ. അശോക് കുമാർ, കെ. അഹമ്മദ് കബീർ, ആർ. രജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. cap pg2 ചന്ദനമര മോഷണ കേസിൽ അറസ്റ്റിലായ സൈഫുദ്ദീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.