എൻജിനീയറിങ്​ വിദ്യാർഥി മുങ്ങിമരിച്ചു

പാലക്കാട്: കൂട്ടുകാരോടൊപ്പം കുളിക്കാൻ കുളത്തിലിറങ്ങിയ എൻജിനീയറിങ് വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. പെരിന്തൽമണ്ണ കുണ്ടംകടവ് സ്വദേശി മുഹമ്മദ് യുനൈസ് (20) ആണ് വ്യഴാഴ്ച മരിച്ചത്. പാലക്കാട് അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിങ് കോളജിലെ മൂന്നാം സെമസ്റ്റർ വിദ്യാർഥിയാണ് യുനൈസ്. കോഴിപ്പറമ്പത്ത് അബ്ദുൽ ഖാദറി​െൻറ മകനാണ്. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അപകടം. കൂട്ടുകാരോടൊപ്പം കോളജിന് സമീപത്തെ ചാത്തൻകുളങ്ങര ഭഗവതി ക്ഷേത്രത്തി​െൻറ ഉടമസ്ഥതയിലുള്ള കോതർകുളത്തിലേക്ക് കുളിക്കാനിറങ്ങിയതായിരുന്നു. നീന്തൽ അറിയുമായിരുന്നിട്ടും കുളത്തിന് നടുവിലെത്തിയ യുനൈസിന് നിയന്ത്രണം തെറ്റുകയായിരുന്നു. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാട്ടുകാരുടെ സഹായത്തോടെയാണ് യുനൈസിനെ കരക്കെത്തിച്ചത്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.