കോൺഗ്രസ്​ നേതൃയോഗം ചേർന്നു

പാലക്കാട്: മെഡിക്കൽ കോഴയെ സംബന്ധിച്ച ഏതാനും വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നും യാഥാർഥ്യങ്ങൾ പുറത്തുവരണമെങ്കിൽ ജുഡീഷ്യൽ അന്വേഷണത്തിന് മാത്രമേ കഴിയൂ എന്നും ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ. പുതുശ്ശേരി ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡൻറ് പി.വി. രാജേഷ് മുഖ്യപ്രഭാഷണം നടത്തി. വി. രാമചന്ദ്രൻ, എം. മണി, എം. ഹരിദാസ്, എം. നടരാജൻ, എൻ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭക്തിപ്രഭാഷണം നാളെ ആലത്തൂർ: രാമായണ മാസത്തോടനുബന്ധിച്ച് കാവല്ലേരി എൻ.എസ്.എസ് കരയോഗം വനിതസമാജത്തി‍​െൻറ ആഭിമുഖ്യത്തിൽ ആഗസ്റ്റ് ആറിന് വൈകീട്ട് അഞ്ചിന് പട്ടാമ്പി രാജഗോപാലൻ ഭക്തിപ്രഭാഷണം നടത്തും. അധ്യാപക ക്ലസ്റ്റർ പരിശീലനം നാളെ ആലത്തൂർ: എസ്.എസ്.എയുടെ ആലത്തൂർ ബ്ലോക്ക് പരിധിയിലെ വിദ്യാലയങ്ങളിലെ അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം ആഗസ്റ്റ് അഞ്ചിന് നടക്കും. പരിശീലന കേന്ദ്രങ്ങൾ -വടക്കേഞ്ചേരി: ഒന്ന്, മുതൽ, നാല് വരെ ക്ലാസുകൾ -വടക്കഞ്ചേരി എം.ടി.യു.പി സ്കൂൾ, ആലത്തൂർ: ഒന്ന് മുതൽ നാല് വരെ ക്ലാസുകൾ -പുതിയങ്കം ജി.യു.പി സ്കൂൾ, എൽ.പി അറബിക് -ജി.എം.എൽ.പി ആലത്തൂർ, യു.പി സയൻസ്, സാമൂഹ്യ ശാസ്ത്രം - -ജി.എസ്.യു.പി.എസ് മംഗലം, യു.പി മാത്്സ് -ബി.ആർ.സി ആലത്തൂർ, യു.പി മലയാളം, ഇഗ്ലീഷ്, ഹിന്ദി, അറബിക്, ഉർദു - -ജി.യു.പി.എസ് പുതിയങ്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.