ബ്രിട്ടാനിയ ബിസ്കറ്റ് വിതരണം ചെയ്യില്ലെന്ന് ഏകോപന സമിതി

മലപ്പുറം: വർഷങ്ങളായി ബ്രിട്ടാനിയ ഉൽപന്നങ്ങളുടെ വിതരണക്കാരായിരുന്ന പത്തുപേരെ കമ്പനി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബ്രിട്ടാനിയ ബിസ്കറ്റ് വിൽക്കേണ്ടതില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. 72 വിതരണക്കാരാണ് ബ്രിട്ടാനിയക്ക് സംസ്ഥാനത്തുള്ളത്. ഇവരിൽ ഏറെപേരും നിലവിൽ സ്റ്റോക്കെടുക്കുന്നില്ല. കമ്പനിയുമായി വ്യാപാരി നേതാക്കൾ നടത്തിയ ചർച്ചയിലും പ്രശ്നം പരിഹരിക്കാത്തതിനെ തുടർന്നാണ് ബഹിഷ്കരണ സമരമെന്ന് സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ വാർത്തക്കുറിപ്പിൽ അറിയിച്ചു. വിതരണക്കാരെ തിരിച്ചെടുക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.