പിരിച്ചുവിട്ട ജീവനക്കാരി പ്രതിഷേധവുമായി മെഡി. കോളജ് ആശുപത്രി കെട്ടിടത്തിന്​ മുകളിൽ

മഞ്ചേരി: താൽക്കാലിക ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് മഞ്ചേരി ഗവ. മെഡിക്കൽകോളജ് ആശുപത്രി കെട്ടിടത്തിന് മുകളിൽ സെക്യൂരിറ്റി ജീവനക്കാരിയുടെ പ്രതിഷേധ സമരം. മഞ്ചേരി പയ്യനാട് സ്വദേശിനിയാണ് അകാരണമായി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് വേറിട്ട സമരം നടത്തിയത്. തുടർന്ന് പൊലീസെത്തി അനുനയിപ്പിച്ച് താഴെയിറക്കി. താനടക്കം നാലുപേരുടെ കാലാവധി കഴിഞ്ഞിട്ടുണ്ടെന്നും തന്നെ മാത്രമാണ് പിരിച്ചുവിടുന്നതെന്നും ജീവനക്കാരി പറഞ്ഞു. എന്നാൽ, താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നവരെ കാലാവധി കഴിയുന്നതോടെ പിരിച്ചുവിടുന്നതി‍​െൻറ ഭാഗമാണ് നടപടിയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. വിവാഹിതയായ യുവതി ഇപ്പോൾ തനിച്ചാണെന്നും ഇവരാണ് കുടുംബം നോക്കുന്നതെന്നും ആവശ്യം അനുഭാവപൂർവം പരിഗണിക്കണമെന്നും യുവജനസംഘടന പ്രതിനിധികൾ ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. താൽക്കാലികാടിസ്ഥാനത്തിൽ േജാലി ചെയ്തിരുന്ന 14 സെക്യൂരിറ്റി ജീവനക്കാരെയാണ് പിരിച്ചുവിടാൻ തീരുമാനമായിരിക്കുന്നത്. 179 ദിവസത്തേക്കാണ് നിയമിക്കാറുള്ളത്. കാലാവധി കഴിയുേമ്പാൾ രണ്ട് ദിവസത്തെ ഇടവേളക്ക്ശേഷം വീണ്ടും നിയമിക്കാറാണ് പതിവ്. എന്നാൽ, വർഷങ്ങളായി ഇൗ രീതി തുടരുന്നതിൽ പ്രതിഷേധമുയർന്നതോടെ മെഡിക്കൽ കോളജ് ആശുപത്രികളിലെ എല്ലാ വിഭാഗത്തിലും താൽക്കാലിക ജീവനക്കാരെ മാറ്റിനിയമിക്കാൻ പുതിയ റാങ്ക് പട്ടിക തയാറാക്കി വരികയാണ്. സെക്യൂരിറ്റി ജീവനക്കാരുടെ പട്ടികയും തയാറായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.