പട്ടികജാതി കോളനി വികസന രേഖ തയാറാക്കൽ അദാലത്ത് ഇന്ന്​ സമാപിക്കും

പെരിന്തൽമണ്ണ: 58 പട്ടികജാതി കോളനികളിൽ താമസിക്കുന്ന 5,979 കുടുംബങ്ങളുടെ വികസനം ലക്ഷ്യമിട്ട് പെരിന്തൽമണ്ണ നഗരസഭയുടെ കോളനി വികസന രേഖ (ഡി.പി.ആർ) തയാറാക്കൽ അദാലത്ത് വെള്ളിയാഴ്ച പൂർത്തിയാകും. സമൂഹം വർധിച്ച പുരോഗതി നേടിയെങ്കിലും എസ്.സി വിഭാഗത്തിൽപ്പെട്ടവരുടെ സാമൂഹ്യ-സാമ്പത്തികാവസ്ഥ ഇപ്പോഴും പിറകിലാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് ഇതിൽ ഏറ്റവും പ്രധാനമായിട്ടുള്ളത്. കുടുംബ സ്വത്ത് ഭാഗിക്കേണ്ടി വരുമ്പോൾ തെരുവിലിറങ്ങേണ്ടി വരുന്ന സാഹചര്യമാണ് 50 ശതമാനം എസ്.സി കുടുംബങ്ങൾക്കുമുള്ളതെന്നും അദാലത്തിൽ ബോധ്യമായി. 1051 എസ്.സി കുടുംബങ്ങളിൽ 382 കുടുംബം ഇത്തരത്തിൽ ഭൂരഹിതരായി മാറുന്ന സാഹചര്യമാണ് വരാനിരിക്കുന്നത്. 162 പേർ ഭൂമിയുള്ള ഭവനരഹിതരും 392 പേർ വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്നവരുമാണെന്നും അദാലത്തിൽ കണ്ടെത്തി. കോളനികളിലെ കുടിവെള്ള സൗകര്യം, വൈദ്യുതി, റോഡ്, ശൗചാലയം, ശുചിത്വ സംവിധാനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നീ മേഖലയിലെല്ലാം മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് വലിയ അളവിൽ പിന്നാക്കാവസ്ഥയാണ്. ഈ പിന്നാക്കാവസ്ഥയുടെ കാരണം കണ്ടെത്താൻ ശരിയായ പഠനം നടത്തി സമഗ്രമായ ഡി.പി.ആർ തയാറാക്കാനാണ് ആഗസ്റ്റ് രണ്ട്, മൂന്ന്, നാല് തീയതികളിൽ നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീമി​െൻറ നേതൃത്വത്തിൽ ത്രിദിന അദാലത്ത് സംഘടിപ്പിക്കുന്നത്. ഇതി​െൻറ ഉദ്ഘാടനം ഒന്നാം വാർഡിലെ ചിരട്ടമണ്ണ ചേറ്റൂർ കോളനിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ആരംഭിച്ചു. വാഴയിൽ, പൊട്ടേങ്ങൽ, മംഗലത്ത്, താമരത്ത്, വേലന്മാർ, തെക്കേക്കര, മേലേതിൽ, പറയരുകുന്ന്, നായാടിക്കുന്ന്, വെളിയംകുന്ന്, ലക്ഷം വീട്, ഇടുവമ്മൽ, ആഭരണക്കല്ല്, ചെമ്പൻകുന്ന്, കണക്കഞ്ചേരി കോളനികളിൽ അദാലത്ത് നടന്നു. 186 കുടുംബങ്ങളുമായി അദാലത്ത് സിറ്റിങ് നടത്തി. പൊതുമരാമത്ത് എൻജിനീയർ വാക്ക് പാലിച്ചു; േറാഡിലെ കുഴികള്‍ അടച്ച് തുടങ്ങി പെരിന്തല്‍മണ്ണ: യൂത്ത് കോണ്‍ഗ്രസ് നിവേദനത്തെ തുടർന്ന് പെരിന്തല്‍മണ്ണ പൊതുമരാമത്ത് റോഡുകളിലെ കുഴികള്‍ അടച്ചു തുടങ്ങി. റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിക്കുകയും നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് കുഴികള്‍ ഒരാഴ്ചക്കകം അടച്ച് ഗതാഗതയോഗ്യമാക്കാമെന്ന് അദ്ദേഹം രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് റോഡുകളിലെ കുഴികൾ അടക്കുന്ന ജോലികൾ കഴിഞ്ഞ ദിവസം ആരംഭിച്ചത്. പടം.. pmna mc5 പെരിന്തൽമണ്ണയിലെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികൾ നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.