പഴമള്ളൂർ ജി.എൽ.പി സ്​കൂളിൽ 'വോട്ടെടുപ്പ്'

മങ്കട: 'തെരഞ്ഞെടുപ്പ് കമീഷനെ' നിശ്ചയിച്ചും നാമനിർദേശപത്രിക സമർപ്പിച്ചും പഴമള്ളൂർ ജി.എൽ.പി സ്കൂളിൽ പാർലമ​െൻററി രീതിയിൽ വോട്ടെടുപ്പ് നടത്തി. സ്കൂൾ ലീഡർ, ഡെപ്യൂട്ടി ലീഡർ എന്നിവരെ തെരഞ്ഞെടുക്കുന്നതിനാണ് ജനാധിപത്യ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പാലിച്ച് ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തിയത്. ലീഡർക്ക് പേനയും പുസ്തകവും ഡെപ്യൂട്ടി ലീഡർക്ക് ബാഗും കുടയും കമീഷൻ ചിഹ്നങ്ങളായി അനുവദിച്ചു. പത്രിക സമർപ്പണം, പിൻവലിക്കൽ, സൂക്ഷ്മ പരിശോധന, പോളിങ്, വോട്ടെണ്ണൽ തുടങ്ങിയ നടപടിക്രമങ്ങൾ കുട്ടികൾക്ക് മനസ്സിലാകുംവിധമായിരുന്നു തെരഞ്ഞെടുപ്പ് രീതികൾ. ഓരോ ക്ലാസിൽ നിന്നുമായി രണ്ട് സ്ഥാനങ്ങളിലേക്കായി എട്ടു വീതം പത്രികകൾ ലഭിച്ചു. പ്രിസൈഡിങ് ഓഫിസർ, പോളിങ് ഓഫിസർമാർ തുടങ്ങിയ ചുമതലകൾ കുട്ടികൾ ഏറ്റെടുത്തു. സ്കൂൾ ലീഡറായി മുസമ്മിൽ, ഡെപ്യൂട്ടി ലീഡറായി ആഇഷ സന എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഓരോ ക്ലാസിലും ലീഡർ, സബ് ലീഡർ എന്നിവരെയും തെരഞ്ഞെടുത്തു. എച്ച്.എം. ഗീതകുമാരി 'കമീഷൻ' ചുമതല നിർവഹിച്ചു. അധ്യാപകരായ കെ. അജ്മൽ, പി. സക്കീത്ത്, സുബൈദ, ശഹർബാനു എന്നിവർ നേതൃത്വം നൽകി. പൂർവ വിദ്യാർഥികളും സ്കൂളിലെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.