പൊതുസ്​ഥലം സ്വന്തമാക്കിയെന്ന്; വില്ലേജ്​ ഒാഫിസ്​ മാർച്ച്​ ഇന്ന്​

മലപ്പുറം: തുവ്വൂർ വില്ലേജിൽ പൊതുസ്ഥലം സ്കൂൾ മാനേജർ സ്വന്തമാക്കിയെന്ന് ജനകീയ സമിതി ആരോപണം. വർഷങ്ങളായി നാട്ടുകാർ മൈതാനമായും മറ്റുകാര്യങ്ങൾക്കും ഉപയോഗിച്ചിരുന്ന ഭൂമി വ്യാജ രേഖകൾ ചമച്ചാണ് സ്വന്തമാക്കിയതെന്ന് ജനകീയ സമിതി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. മൈതാനം പുറേമ്പാക്കിലാണെന്നതിന് തെളിയിക്കുന്ന രേഖകൾ ഉണ്ടെന്നും സമിതി പറഞ്ഞു. മൈതാനം മതിൽകെട്ടി തിരിക്കാനുള്ള നീക്കത്തിനെതിരെ വെള്ളിയാഴ്ച തുവ്വൂർ വില്ലേജ് ഒാഫിസ് മാർച്ച് നടത്തും. രാവിലെ 10ന് നടക്കുന്ന മാർച്ചിൽ ബഹുജനങ്ങൾ അണിനിരക്കും. അരനൂറ്റാണ്ടിലേറെയായി തുവ്വൂരിലെ ജനങ്ങൾ കളിസ്ഥലമായും മറ്റു പരിപാടികൾക്കും ഉപയോഗിക്കുന്ന ഭൂമി വിട്ടുനൽകില്ലെന്നും ഭാരവാഹികൾ പറഞ്ഞു. നിയമപരമായും അല്ലാതെയും ഇതിനെ നേരിടുമെന്നും വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് അംഗം പി.എ. മജീദ്, ജനകീയ സമിതി ചെയർമാൻ പി. മുഹമ്മദാലി, കൺവീനർ പി. അബ്ദുൽ കരീം, പി. അൻവർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.