ജീവനക്കാർക്ക് പരിശീലനം

മലപ്പുറം: സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഫീൽഡുതല ജീവനക്കാർക്കുള്ള വാർഷിക പരിശീലനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല ഡെപ്യൂട്ടി ഡയറക്ടർ ഉസ്മാൻ ഷെരീഖ് കൂരി അധ്യക്ഷത വഹിച്ചു. ജോയൻറ് ഡയറക്ടർ വി.പി. സറഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. അഡീഷനൽ ജില്ല ഓഫിസർ എസ്. അജയഘോഷ് ഇ.എ.ആർ.എ.എസ് അവലോകനം നടത്തി. ജില്ല വ്യവസായ കേന്ദ്രം മാനേജർ വി. രാജേഷ്, ദേശീയ സാമ്പിൾ സർവേ വിഭാഗം ഓഫിസർമാരായ പി.കെ. ജോൺസൺ, എം.സി. സജിത്ത് അഡീഷനൽ ജില്ല ഓഫിസർ കെ. മുഹമ്മദ് ഷെരീഫ്, എൻ.വി. മധുസൂദനൻ, പി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. റിസർച് ഓഫിസർമാരായ പി.എം. ഹബീബുല്ല, മാത്യു ഫിലിപ്പോസ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ കെ. ശിവദാസ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർമാരായ സി. ഷമീർ മോൻ, എ.ആർ. ഫിറോസ് ബാബു, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റ് സി.കെ. രാജേഷ് എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.