ചരിത്രം വളച്ചൊടിക്കുന്നതിൽ ബി.ജെ.പിയും സി.പി.എമ്മും ഒരേ തൂവൽ പക്ഷികൾ ^ചെന്നിത്തല

ചരിത്രം വളച്ചൊടിക്കുന്നതിൽ ബി.ജെ.പിയും സി.പി.എമ്മും ഒരേ തൂവൽ പക്ഷികൾ -ചെന്നിത്തല മലപ്പുറം: ചരിത്രം വളച്ചൊടിക്കുന്ന കാര്യത്തിൽ ബി.ജെ.പിയും സി.പി.എമ്മും ഒരേ തൂവൽ പക്ഷികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു ഭാഗത്ത് കാവിവൽക്കരണമെങ്കിൽ മറുഭാഗത്ത് ചുവപ്പു വൽക്കരണമാണ് നടക്കുന്നത്. ആയിരം മോദിമാർ വിചാരിച്ചാലും കോൺഗ്രസ്സി​െൻറ ചരിത്രം മാറ്റിയെഴുതാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ചരിത്ര സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. എം.കെ. മുഹ്സിൻ അധ്യക്ഷത വഹിച്ചു. മുൻമന്ത്രി ആര്യാടൻ മുഹമ്മദ് മുഖ്യപ്രഭാഷണവും എ.പി. അനിൽകുമാർ എം.എൽ.എ ക്വിറ്റ് ഇന്ത്യ അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ കെ.പി അബ്ദുൽ മജീദ്, പി.ടി. അജയ്മോഹൻ, വി.എ. കരീം, മുൻ ഡി.സി.സി പ്രസിഡൻറ് ഇ. മുഹമ്മദ് കുഞ്ഞി, വി. ബാബുരാജ്, അസീസ് ചീരാൻതൊടി, വീക്ഷണം മുഹമ്മദ്, പെരുമ്പള്ളി സെയ്ദ്, പി.എ. മജീദ്, സക്കീർ പുല്ലാര, യു.കെ. അഭിലാഷ് എന്നിവർ സംസാരിച്ചു. എം.പി. സലീം ഹാജി സ്വാഗതവും പി.കെ. സമീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.