അധ്യാപക​െൻറ സ്​ഥലംമാറ്റം: കെ.എസ്​.ടി.യു സമരം അവസാനിപ്പിച്ചു

മണ്ണാർക്കാട്: മതപഠനക്ലാസിൽ പങ്കെടുത്തതി​െൻറ പേരിൽ ശിക്ഷാനടപടി നേരിട്ട ചളവ ഗവ. യു.പി സ്കൂളിലെ പ്രധാനാധ്യാപകൻ റഷീദ് ചതുരാലക്കെതിരായ സ്ഥലം മാറ്റവും മറ്റുവകുപ്പുതല നടപടികളും റദ്ദാക്കിയതി​െൻറ അടിസ്ഥാനത്തിൽ കെ.എസ്.ടി.യു ജില്ല കമ്മിറ്റി നടത്തിവന്ന സമരപരിപാടികൾ അവസാനിപ്പിച്ചതായി കെ.എസ്.ടി.യു നേതൃയോഗം അറിയിച്ചു. ജില്ല ജനറൽ സെക്രട്ടറി കരീം പടുകുണ്ടിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഹമീദ് കൊമ്പത്ത്, സിദ്ദീഖ് പാറോക്കോട്ടിൽ, പി.പി.എ. നാസർ, ഹുസൈൻ കോളശ്ശേരി, കെ.ടി. ജലീൽ, കെ.പി.എ. സലീം, പി.സി.എം. അഷറഫ്, റഷീദ് ചതുരാല, സലീം നാലകത്ത്, എ.എം. അലി അസ്കർ, സി.എച്ച്. സുൽഫിക്കറലി, എൻ. സുബൈർ, കെ.എ. മനാഫ്, കെ.ടി. ഹാരിസ്, കെ. യൂനുസ് അലി, കെ.പി. ഹാരിസ്, പി.പി. ഹംസ, കെ.ജി. മണികണ്ഠൻ, കെ.വി. ഇല്യാസ് എന്നിവർ സംബന്ധിച്ചു. സ്കൂൾ പൗൾട്രി ക്ലബ് ഉദ്ഘാടനം മണ്ണാർക്കാട്: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന സ്കൂൾ പൗൾട്രി ക്ലബി​െൻറയും മണ്ണാർക്കാട് മുനിസിപ്പാലിറ്റി നടപ്പാക്കുന്ന വിദ്യാർഥികൾക്കുള്ള ഫർണിച്ചറുകളുടെ വിതരണോദ്ഘാടനവും കെ.ടി.എം.എച്ച്.എസിൽ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൻ എം.കെ. സുബൈദ അധ്യക്ഷത വഹിച്ചു. ടി.ആർ. സെബാസ്റ്റ്യൻ, ഡോ. ഷാജി പണിക്കശ്ശേരി, ഡോ. സെയ്ത് അബൂബക്കർ സിദ്ദീഖ്, പി. രാധാകൃഷ്ണൻ, നൂർ മുഹമ്മദ്, ഡോ. ദിവ്യ ആർ. നായർ എന്നിവർ സംബന്ധിച്ചു. ബോധവത്കരണ കാസ് ചെർപ്പുളശ്ശേരി: ഗവ. ആയുർവേദ ആശുപത്രിയും നഗരസഭയും സംയുക്തമായി പ്രമേഹരോഗികൾക്ക് ബോധവത്കരണ കാസ് സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച രാവിലെ പത്ത് മുതൽ ടൗൺ ഹാളിലാണ് പരിപാടി. ഒൗഷധക്കഞ്ഞി കൂട്ട് വിതരണവും ഇതോടൊപ്പം നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.