ജമാഅത്തെ ഇസ​്ലാമി പൊതുയോഗം ഇന്ന്

പാലക്കാട്: 'സംഘ്പരിവാർ ഫാഷിസം, ഇസ്രായേൽ ഭീകരത: സമകാലിക സാഹചര്യവും മുസ്ലിംകളും' എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി ജില്ല കമ്മിറ്റി ബുധനാഴ്ച വൈകീട്ട് ഏഴിന് മേപ്പറമ്പ് ജങ്ഷനിൽ പൊതുയോഗം സംഘടിപ്പിക്കും. ജില്ല പ്രസിഡൻറും സംസ്ഥാന കൂടിയാലോചന സമതിയംഗവുമായ അബ്ദുൽ ഹകീം നദ്വി, മലപ്പുറം ജില്ല കമ്മിറ്റിയംഗം സലീം മമ്പാട് എന്നിവർ സംസാരിക്കും. കായികധ്യാപകൻ വിളവെടുപ്പി‍​െൻറ തിരക്കിലാണ്... ആലത്തൂർ: കുനിശ്ശേരിയിൽ കായികധ്യാപകൻ മരുതൂർകളം വീട്ടിൽ ഗിരീഷ് കുമാറി‍​െൻറ പച്ചക്കറി വിളവെടുപ്പിന് നൂറുമേനി. കൊല്ലങ്കോട് നെന്മേനി ശ്രീനാരായണ പബ്ലിക് സ്കൂളിലെ കായികധ്യാപകനാണ് ഗിരീഷ് കുമാർ. കഴിഞ്ഞ വർഷം കുറച്ച് വെണ്ടയും മറ്റ് പച്ചക്കറികളും നട്ടിരുന്നു. വീട്ടാവശ്യത്തിനാണ് കൃഷി ചെയ്തത്. വിളവെടുത്തപ്പോൾ കുറച്ച് വിൽക്കാനും കിട്ടി. ആ അനുഭവം വെച്ചാണ് ഇത്തവണ കൃഷി അൽപം വിപുലീകരിക്കാൻ തീരുമാനിച്ചത്. വീട്ടുവളപ്പിലും സ്വന്തമായുള്ള ഒന്നരയേക്കർ നെൽകൃഷിയിടത്തി‍​െൻറ സമീപത്തുമായി പതിനഞ്ച് സ​െൻറിലും ഈ വർഷം പച്ചക്കറി കൃഷി ചെയ്തത്. കഴിഞ്ഞ വർഷത്തെ കൃഷിയിൽ രോഗ കീടബാധ ഉണ്ടായില്ലെന്നതും പ്രാദേശികമായി ആവശ്യക്കാരുണ്ടെന്നതും പരിഗണിച്ച് വെണ്ടയാണ് പ്രധാനമായും നട്ടത്. തുടക്കത്തിൽ വിളവ് കുറവായിരുന്നുവെങ്കിലും ഇപ്പോൾ ഒന്നിടവിട്ട ദിവസം ഏഴ് കിലോ കിട്ടുന്നുണ്ട്. കിലോഗ്രാമിന് 50 രൂപ നിരക്കിൽ നാട്ടിലെ പച്ചക്കറി കടയിൽ വിലയും ലഭിക്കുന്നു. പത്ത് കിലോ വരെ വിളവ് കിട്ടുമെന്നാണ് ഗിരീഷ് കുമാർ പ്രതീക്ഷിക്കുന്നത്. തക്കാളി, വഴുതിന, മുളക്, ചേന, ചേമ്പ്, കുമ്പളം, മത്തൻ, പയർ, വെള്ളരി, ഇഞ്ചി, മഞ്ഞൾ എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. അതെല്ലാം വിളവെടുക്കാറായി വരുന്നതേയുള്ളൂ. ചാണകം, മണ്ണിരവളം, കോഴിക്കാഷ്ടം എന്നിവയാണ് കൃഷിയിലെ വളപ്രയോഗം. വീട്ടി‍​െൻറ ടെറസിൽ പോളിത്തീൻ കവറിലും പച്ചക്കറിത്തൈകൾ നട്ടിട്ടുണ്ട്. കുടുംബാംഗങ്ങളുടെ പ്രോത്സാഹനവും സഹകരണവും ഉള്ളതുകൊണ്ട് ജോലിയും കൃഷിയും ഒരുമിച്ച് കൊണ്ടുപോകാൻ വിഷമമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.