രേഖകളില്ലാത്ത 75 ലക്ഷം രൂപയുമായി മൂന്നുപേർ പിടിയിൽ

മണ്ണാർക്കാട്: രേഖകളില്ലാത്ത 75 ലക്ഷം രൂപയുമായി കാറിൽ സഞ്ചരിക്കവെ മൂന്നുപേർ പിടിയിൽ. ബുധനാഴ്ച പുലർച്ച ദേശീയപാതയിൽ എം.ഇ.എസ് കോളജിന് സമീപത്തുനിന്നാണ് പണവും കെ.എൽ 53 സി 4554 നമ്പർ സ്വിഫ്റ്റ് കാറും പിടികൂടിയത്. വാഹന പരിശോധനക്കിടെ കാറി​െൻറ സ്റ്റിയറിങ്ങിന് സമീപം കണ്ട ഹാൻഡിൽ പിടിച്ചപ്പോൾ സ്റ്റീരിയോ ഉയർന്നുവരികയും രഹസ്യഅറയിൽ സൂക്ഷിച്ചിരുന്ന രണ്ടായിരത്തി​െൻറയും അഞ്ഞൂറി​െൻറയും നോട്ടുകൾ കണ്ടെത്തുകയുമായിരുന്നു. രണ്ടായിരത്തി​െൻറ 37 കെട്ടുകളും അഞ്ഞൂറി​െൻറ രണ്ട് കെട്ടുകളുമാണ് പിടികൂടിയത്. ഡ്രൈവർ ചെത്തല്ലൂർ നാലകത്ത് നൗഷാദ് ബാബു (38), കാറിലുണ്ടായിരുന്ന കൊടക്കാട് കൊണ്ടോടിപറമ്പിൽ കുഞ്ഞാണി എന്ന കോയ (50), അലനല്ലൂർ ഉണ്ണിയാൽ കോരഞ്ചാടി മുഹമ്മദ് ഫവാസ് (23) എന്നിവരാണ് പിടിയിലായത്. മണ്ണാർക്കാട് എസ്.ഐ ഷിജു എബ്രഹാം, പ്രബേഷൻ എസ്.ഐ നൗഷാദ്, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ദേവസ്യ, പൊടിമോൻ, അരവിന്ദാക്ഷൻ, സുധീഷ് എന്നിവരടങ്ങുന്ന സംഘമാണ് പണം പിടികൂടിയത്. താഴെക്കോെട്ട നാസർ എന്നയാൾക്കുവേണ്ടി സേലത്തുനിന്ന് കൊണ്ടുവന്നതാണ് പണമെന്ന് പിടിയിലായവർ പറഞ്ഞതായി പൊലീസ് അറിയിച്ചു. pkgcurrency നൗഷാദ് ബാബു, കുഞ്ഞാണി, മുഹമ്മദ് ഫവാസ് pkgcurrency1 പിടികൂടിയ പണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.