പഞ്ചായത്ത് വൈസ് പ്രസിഡൻറിനെ ​ൈകയേറ്റം ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ

വെളിയങ്കോട്: വെളിയങ്കോട് അങ്ങാടിയിൽ മാലിന്യം തള്ളുന്നത് എതിർത്ത പഞ്ചായത്ത് വൈസ് പ്രസിഡൻറിനെ ൈകയേറ്റം ചെയ്യാൻ ശ്രമിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ വെളിയങ്കോട് തണ്ടാംകോളി ഇബ്രാഹീം കുട്ടി (48) പിടിയിൽ. കഴിഞ്ഞ ദിവസം പഞ്ചായത്ത് വൈസ് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ വെളിയങ്കോട് അങ്ങാടിയും പരിസരവും വൃത്തിയാക്കിയിരുന്നു. അൽപം കഴിഞ്ഞ് ഇബ്രാഹിം കുട്ടി മത്സ്യം അനധികൃതമായി വിൽപന നടത്താൻ ശ്രമിച്ചത് വൈസ് പ്രസിഡൻറ് എതിർത്തതാണ് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.