കെ.ജി. പടിയിൽ പൊലീസിെൻറ ബസ്​സ്​റ്റോപ്​ മാറ്റത്തിന് പുല്ലുവില

തിരൂർ: കെ.ജി പടിയിൽ പൊലീസ് നടപ്പാക്കിയ ബസ്സ്റ്റോപ് മാറ്റം ബോർഡിലൊതുങ്ങി. ബി.പി. അങ്ങാടി ഭാഗത്തെയും തിരൂർ ഭാഗത്തെയും സ്റ്റോപ് മാറ്റമാണ് ബസുകൾ പാലിക്കാത്തത്. ബി.പി. അങ്ങാടി ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളുൾെപ്പടെ പഴയ സ്റ്റോപ്പിൽ നിർത്തിയാണ് യാത്രക്കാരെ കയറ്റിയിറക്കുന്നത്. 100 മീറ്റർ അകലെയാണ് പുതിയ സ്റ്റോപ്. ഇവിടെ കാത്തിരിപ്പ് കേന്ദ്രം നിർമിച്ചിട്ടുമുണ്ട്. പഴയ സ്റ്റോപ്പിന് സമീപം ബസുകൾ മുന്നോട്ട് കയറ്റി നിർത്തണമെന്ന ബോർഡിന് പുറമെ മൂന്നിടത്ത് നോ പാർക്കിങ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇവയെയെല്ലാം നോക്കുകുത്തിയാക്കിയാണ് ബസുകൾ പഴയ പടി തുടരുന്നത്. തിരൂർ ഭാഗത്തേക്ക് പഴയതിൽ നിന്ന് 50 മീറ്റർ മുന്നോട്ടാണ് പുതിയ സ്റ്റോപ്. ഇവിടെയും കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ചു. എങ്കിലും ബസുകൾ മിക്കതും നിർത്തുന്നത് ജങ്ഷനിലാണ്. ബിവേറജസ് കോപേറേഷ‍​െൻറ വിദേശ മദ്യവിൽപ്പന ശാലയാണ് ഇവിടെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. മദ്യം വാങ്ങാൻ എത്തുന്നവർ നിർത്തുന്ന വാഹനങ്ങളാണ് പലപ്പോഴും ഗതാഗത തടസ്സം സൃഷ്ടിക്കുന്നത്. രണ്ട് ഭാഗത്തേക്കും ബസുകൾ നിർത്തിയിരുന്നത് ജങ്ഷന് സമീപത്തായതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത് പതിവായിരുന്നു. ഇത് യാത്രക്കാർക്ക് പ്രായസമായി മാറിയതോടെയാണ് പൊലീസ് സ്റ്റോപ് മാറ്റം നടപ്പാക്കിയത്. ബസുകൾ മാറ്റം പാലിക്കാത്തതിനാൽ യാത്രക്കാരും പഴയ ഇടങ്ങളിലാണ് ബസ് തേടിയെത്തുന്നത്. നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്റ്റോപ് മാറ്റം സംബന്ധിച്ച അറിയിപ്പ് ഇല്ലാത്തതും യാത്രക്കാർ പഴയ ഇടങ്ങളിൽ കാത്ത് നിൽക്കുന്നതിന് കാരണമാകുന്നു. പരിപാടികൾ ഇന്ന് പൂങ്ങോട്ടുകുളം ഗ്രാൻഡ് പാലസ് ഓഡിറ്റോറിയം: കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സി.എം. ബഷീർ അനുസ്മരണ സമ്മേളനം- 2.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.