എടപ്പാളിൽ തെരുവ് കച്ചവടക്കാർക്ക് സ്ഥലം അളന്ന് നൽകിയത് വിവാദത്തിൽ

എടപ്പാൾ: എടപ്പാൾ ജങ്ഷനിലെ പാലക്കാട് റോഡിലുണ്ടായിരുന്ന തെരുവ് കച്ചവടം പൂർണമായും ഒഴിവാക്കി രണ്ടാഴ്ച പിന്നിടുമ്പോഴേക്കും സി.പി.എം പിന്തുണയുള്ള സംഘടനയുടെ നേതൃത്വത്തിൽ തെരുവ് കച്ചവടം പുനഃസ്ഥാപിച്ച് തുടങ്ങി. എടപ്പാൾ ആശുപത്രി കവാടം മുതലാണ് തെരുവ് കച്ചവടക്കാരെ പുനഃസ്ഥാപിക്കുന്നത് സി.പി.എം നേതൃത്വത്തിലുള്ള വഴിയോരകച്ചവട സംരക്ഷണ സമിതി ആരംഭിച്ചിരിക്കുന്നത്. സമിതി നേതാക്കൾ ബുധനാഴ്ച റോഡരികിലെ സ്ഥലം ഓരോ കച്ചവടക്കാർക്കും അളന്ന് വീതിച്ച് നൽകിയിരുന്നു. സർക്കാർ സ്ഥലത്ത് സംഘടന നേതാക്കൾ സ്ഥലം വീതിച്ച് നൽകിയതും തെരുവ് കച്ചവടക്കാരെ പുനഃസ്ഥാപിക്കുന്നതും സി.പി.എമ്മിലെ ഒരു വിഭാഗത്തിലും കച്ചവട സംഘടനകൾക്കിടയിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ചങ്ങരംകുളം എസ്.ഐ. കെ.പി. മനീഷി​െൻറ നേതൃത്വത്തിലാണ് തെരുവ് കച്ചവടക്കാരെ ഒഴിപ്പിച്ചത്. ജങ്ഷൻ മുതൽ എടപ്പാൾ ആശുപത്രി കവാടം വരെ റോഡിനിരുവശവും വ്യാപകമായി നടന്നിരുന്ന തെരുവ് കച്ചവടം വഴിയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ടായതോടെയാണ് ഒഴിപ്പിച്ചത്. മാലിന്യം റോഡരികിൽ വലിച്ചെറിയുന്നതും പതിവായിരുന്നു. ഇതിനെ തുടർന്നാണ് തെരുവ് കച്ചവടക്കാർക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത്. നടപടി പിൻവലിക്കാൻ സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കൾ പൊലീസിൽ സമ്മർദം ചെലുത്തിയിരുന്നു. ഇതി​െൻറ പശ്ചാത്തലത്തിലാണ് പരസ്യമായി സർക്കാർ സ്ഥലം കൈയേറി അളന്ന് തിട്ടപ്പെടുത്തി തെരുവ് കച്ചവടക്കാർക്ക് നേതാക്കൾ സ്ഥലം നൽകിയത്. സ്വാഗത സംഘം രൂപവത്കരിച്ചു എടപ്പാൾ: സംഗീത നാടക അക്കാദമിയും എടപ്പാൾ നാടക അരങ്ങും ചേർന്ന് നടത്തുന്ന പ്രതിമാസ പരിപാടിയുടെ ഉദ്ഘാടനം ആഗസ്റ്റ് എട്ടിന് നടക്കും. രാത്രി ഏഴിന് വള്ളത്തോൾ കോളജിൽ ആർട്ടിസ്റ്റ് നമ്പൂതിരി ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമിയുടെ ഈ വർഷത്തെ ഏഴ് നാടക അവാർഡുകൾ നേടിയ വള്ളുവനാട് കൃഷ്ണ കലാനിലയത്തി​െൻറ വെയിൽ നാടകം അരങ്ങേറും. സ്വാഗത സംഘ രൂപീകരണ യോഗത്തിൽ പ്രഭാകരൻ നടുവട്ടം അധ്യക്ഷത വഹിച്ചു .സുധീർ ബാബു, ദാസ് കുറ്റിപ്പാല, സി. ബാലസുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.