സേട്ട് സാഹിബ് സാംസ്​കാരിക വേദിക്ക്​ കേരളഘടകമായി

'ഐ.എൻ.എൽ നയങ്ങളിൽനിന്ന് വ്യതിചലിച്ചു' മലപ്പുറം: െഎ.എൻ.എൽ നേതാവായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടി​െൻറ ആശയങ്ങളും ആദർശങ്ങളും പിന്തുടരാൻ കോഴിക്കോട് കേന്ദ്രീകരിച്ച് സേട്ട് സാഹിബ് സംസ്കാരിക വേദി രൂപവത്കരിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഐ.എൻ.എല്ലി​െൻറ കേരളഘടകം പ്രഖ്യാപിത നയങ്ങളിൽനിന്ന് വ്യതിചലിച്ച സാഹചര്യത്തിലാണ് പുതിയ സംഘടനയെന്നും ഇവർ പറഞ്ഞു. ദലിതുകൾക്കും മതന്യൂനപക്ഷത്തിനുമെതിരായ അക്രമത്തിനെതിരെ സാംസ്കാരിക വേദി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു. വി.കെ. അലവി ഹാജി, സി.എച്ച്. ഹമീദ്, അഷ്റഫ് പുറവൂർ, കരീം പുതുപ്പാടി, പി. സാലിം, പി.കെ. സുലൈമാൻ, ഒ.ടി. ബഷീർ, ഉമ്മർ. പി. കുഞ്ഞ് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു. ഭാരവാഹികൾ: വി.കെ. അലവി ഹാജി (ചെയർ.), കരീം പുതുപ്പാടി (ജന. സെക്ര.), സി.എച്ച്. ഹമീദ് മാസ്റ്റർ (വൈ. ചെയർ.), ഇസ്മായിൽ ഹാജി (ജോ. സെക്ര.), അഷ്റഫ് പുറവൂർ, മഹറൂഫ് പറമ്പായി (പ്രസി.), ഉമ്മർ പി. കുഞ്ഞ്, ലിയാഖത്ത്, പി.കെ. സുലൈമാൻ, പി. സിറാജ്, പി.കെ. മൊയ്തുണ്ണി, ഒ.ടി. ബഷീർ (വൈ. പ്രസി.), പി. സാലിം (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.