വിദ്യാർഥി പ്രതിനിധി തെരഞ്ഞെടുപ്പ്

എടവണ്ണ: ജാമിഅ നദ്വിയ്യ െറസിഡൻഷ്യൽ ഹൈസ്കൂളിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ച് നടക്കും. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. അഞ്ച് മുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികളാണ് വോട്ടർമാർ. ഒരുക്കം പൂർത്തിയായതായി പ്രിൻസിപ്പൽ ബി.വി. ബിന്ദു, സ്കിൽ ഡെവലപ്മ​െൻറ് ഓഫിസർ എൻ. മുഹമ്മദ് സാദിഖ്, ആദിൽ മുഹമ്മദ് യാഖൂബ്, എം. ജാസിം, നിലു റഷ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഭാഷാധ്യാപന ശില്‍പശാല മമ്പാട്: എം.ഇ.എസ് കോളജ് ഇംഗ്ലീഷ് വിഭാഗം 'ടീച്ചിങ് ട്രാൻസാക്ഷൻസ്' ഭാഷാധ്യാപന ശില്‍പശാല നടത്തി. പുതിയ അക്കാദമിക് വർഷം ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർഥികൾക്ക് നിർദേശിക്കപ്പെട്ട 'ട്രാൻസാക്ഷൻസ്' പാഠപുസ്തകം പഠിപ്പിക്കേണ്ടതിനെ കുറിച്ച മാർഗ നിർദേശം നല്‍കുന്നതിനാണ് ശില്‍പശാല സംഘടിപ്പിച്ചത്. പാഠപുസ്തക രചന നിർവഹിച്ച കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. കെ.കെ. കുഞ്ഞഹമ്മദ്, കൊണ്ടോട്ടി ആർട്സ് ആൻഡ് സയൻസ് കോളജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ ഡോ. വി. അബ്ദുൽ ലത്തീഫ് എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ ഡോ. പി.കെ. ബാബു അധ്യക്ഷത വഹിച്ചു. ടി. ഉനൈസ സ്വാഗതവും ഡോ. അനസ് ബാബു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.