കുന്തിപ്പുഴയിൽ ജലനിരപ്പുയർന്നു

പുലാമന്തോൾ: കുന്തിപ്പുഴയിൽ ജലനിരപ്പുയർന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ചൊവ്വാഴ്ച വൈകീട്ട് നാലിനാണ് മണ്ണാർക്കാട് കുന്തിപ്പുഴ പാലത്തിനെ തൊട്ട് തലോടി കുന്തിപ്പുഴ നിറഞ്ഞൊഴുകുന്ന ചിത്രവുമായുള്ള വാർത്ത പരന്നത്. നിമിഷങ്ങൾക്കകം ഇത് സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ ഉരുൾ പൊട്ടലാണെന്നും -മലവെള്ള പാച്ചിലാണെന്നും വാർത്ത പരന്നതോടെയാണ് ജനങ്ങൾ ആശങ്കയിലായത്. വൈകുന്നേരമായതോടെ മൂർക്കനാട് -പുലാമന്തോൾ കട്ടുപ്പാറ, -മുതുകുർശ്ശി, -തൂത എന്നിവിടങ്ങളിലെ പാലങ്ങളിലേക്ക് ജനങ്ങളെത്തി. എന്നാൽ വെള്ളപ്പാച്ചിൽ കണ്ടതോടെ പരിഭ്രാന്തരാകാനൊന്നുമില്ലെന്നുകണ്ട് മടങ്ങിപ്പോവുകയായിരുന്നു. സാധാരണയിൽ കവിഞ്ഞു പുഴയിലെത്തിയ വെള്ളം കാണാൻ നിരവധി ആളുകളാണ് ഇപ്പോഴും പുഴയിലെത്തുന്നത്. കുറച്ചു ദിവസങ്ങളായി മഴ മാറിനിന്നതിനാൽ പുഴയിൽ നീരൊഴുക്ക് കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ മേഖലകളിലുണ്ടായ കനത്ത മഴയോ -സൈലൻറ് വാലി മലനിരകളിലെ മേഘ വിസ്ഫോടനമോ ആയിരിക്കാം പുഴയിൽ വെള്ളമെത്താൻ കാരണമെന്ന് കരുതുന്നു. (പടം മഴനിലച്ചതോടെ ജല നിരപ്പ് താഴ്ന്നിരുന്ന കുന്തിപ്പുഴ വീണ്ടും നിറഞ്ഞൊഴുകുന്നു പുലാമന്തോൾ പാലത്തിൽന്ന് ബുധനാഴ്ച രാവിലെയുള്ള കാഴ്ച)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.