ഭൂമി കുംഭകോണം: മുൻ യു.പി ചീഫ്​ സെക്രട്ടറിയുടെ ശിക്ഷ സുപ്രീംകോടതി ശരി​െവച്ചു

ഭൂമി കുംഭകോണം: മുൻ യു.പി ചീഫ് സെക്രട്ടറിയുടെ ശിക്ഷ സുപ്രീംകോടതി ശരിെവച്ചു ന്യൂഡൽഹി: നോയ്ഡ ഭൂമി കുംഭകോണകേസിൽ മുൻ യു.പി ചീഫ് സെക്രട്ടറി നീര യാദവി​െൻറയും െഎ.എ.എസ് ഒാഫിസർ രാജീവ് കുമാറി​െൻറയും ശിക്ഷ സുപ്രീംകോടതി ശരിെവച്ചു. അതേസമയം, രണ്ടു കേസുകളിൽ ഇരുവർക്കും ലഭിച്ച മൂന്നുവർഷത്തെ ശിക്ഷ രണ്ടുവർഷമാക്കി കുറക്കുകയും ചെയ്തു. 1993–95 കാലത്താണ് സംഭവം. തനിക്കും രണ്ടു മക്കൾക്കും ഭൂമി വാങ്ങിക്കൂട്ടാൻ ഒൗദ്യോഗിക പദവി ദുരുപയോഗപ്പെടുത്തിയെന്നതാണ് നീര യാദവിനെതിരായ കേസ്. ഇതിനായുള്ള ഗൂഢാലോചനയിൽ പങ്കാളിയായതിനാണ് രാജീവ് കുമാറിനെ ശിക്ഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.